ചരമം

ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഡാലസ്: തിരുവല്ലാ തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ (70) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ  ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടും.

സംസ്കാരം നാളെ (ശനി) ഉച്ചക്ക് 1.30 മുതൽ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച്  നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: ഷേർലി, മകൾ: സൂസൻ

സഹോദരങ്ങൾ: പരേതനായ ഫിലിപ്പ് ജോൺസ്, ആനി തോമസ്, സൂസമ്മ ഫിലിപ്പ്, റെയ്ച്ചൽ തോമസ്, ലാലി ഈശോ, അന്ന തോമസ്.

സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.   

(ഷാജി രാമപുരം)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....