അമേരിക്കൻ വാർത്ത

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ത്രിദിന സമ്മേളനം ഡാലസിൽ ഒക്ടോബ൪ 31 മുതൽ

ഡാളസ്: ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം 2025 ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാളസിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മലയാള ഭാഷയിലെ യൂണിവേഴ്സിറ്റി പ്രൊഫസറായ ഇളയിടം രാഷ്ട്രീയം, സാഹിത്യം, കല, സംസ്കാരം എന്നീ വിഷയങ്ങളിൽ എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. കേരള ലളിതകലാ അക്കാദമി അവാർഡും രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ത്രിദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഡോ: എം. വി പിള്ള, നിരൂപകൻ സജി അബ്രഹാം എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കുന്നുണ്ട്. മലയാള സാഹിത്യ ചർച്ചകളിൽ മുഴുകാനും സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കേരള വിഭവങ്ങളും ആസ്വദിക്കാനും സമ്മേളനം അവസരമൊരുക്കും.

അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും ലാനയും കേരള ലിറ്റററി സൊസൈറ്റിയും മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. എം എസ് ടി / തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.

അമേരിക്കയിൽ മലയാള ഭാഷയെയും ഭാഷാസാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടതും തുടർന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യകാരന്മാരും സാഹിത്യ പ്രബോധകരും ചേർന്ന് ലാന രൂപീകരിച്ചതും. കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം. എസ്. ടി. നമ്പൂതിരി, ഏബ്രഹാം തെക്കേമുറി, ഏബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവരാണ് സംഘടനയുടെ രൂപീകരണത്തിന് മുൻകൈ എടുത്തത്. കെ.എൽ.എസ്. പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡൻ്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്.

ഇപ്പോഴത്തെ പ്രസിഡൻ്റ് ശ്രീ ശങ്കർ മനയും (ടെന്നസി) സെക്രട്ടറി സാമുവൽ പനവേലിയും (ടെക്സാസ്) ട്രഷറർ ഷിബു പിള്ളയും (ടെന്നസി) ആണ്. മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...