കൗതുകങ്ങൾശാസ്ത്രീയം

യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടോ? ബുദ്ധിയുള്ള അന്യഗ്രഹ ജീവികളുടെ ലക്ഷണങ്ങൾ നാം ഇതുവരെ എന്തുകൊണ്ട് കണ്ടെത്തിയിട്ടില്ല ?

പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നതാണ്. അന്യഗ്രഹജീവന്റെ സാന്നിധ്യത്തിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും, അവർക്കുവേണ്ടിയുള്ള തിരച്ചിൽ ശാസ്ത്രജ്ഞർ ഇപ്പോഴും തുടരുകയാണ്.പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ നിലനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിശ്വസിക്കാൻ തക്ക ശക്തമായ കാരണങ്ങളുണ്ടെന്ന് ചില വിദഗ്ധർ പറയുന്നു. അതിനിടെ, അന്യഗ്രഹജീവികൾ മനുഷ്യരുമായി ബന്ധപ്പെടാനുള്ള ശ്രമം നിർത്തിയിരിക്കാം എന്നാണ് നാസ ശാസ്ത്രജ്ഞനായ

അന്യഗ്രഹജീവികൾക്ക് അവിശ്വസനീയമാംവിധം നൂതനമായ സാങ്കേതികവിദ്യ ഇല്ലെന്ന് തന്റെ പുതിയപ്രബന്ധത്തിൽ അദ്ദേഹം പറയുന്നു പറയുന്നു. ‘അവർക്ക് നമ്മുടേതിനേക്കാൾ മികച്ച സാങ്കേതികവിദ്യയൊന്നും ഇല്ല. താരാപഥത്തിൽ മിതമായ എണ്ണം നാഗരികതകൾ ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ. അവയിലൊന്നിനും വലിയ തോതിലുള്ള ആസ്‌ട്രോഎൻജിനീയറിംഗ് പൂർത്തിയാക്കാൻ ആവശ്യമായ സാങ്കേതിക നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ അതിനുള്ള ആഗ്രഹം അവർക്കില്ല.’ പിയർ റിവ്യൂ ചെയ്യാത്ത പ്രബന്ധത്തിൽ അദ്ദേഹം പറയുന്നു.

അവർ നമ്മളെക്കാൾ പുരോഗമിച്ചവരാണ്, പക്ഷേ ഒരുപാട് മുന്നിലല്ല. ഐഫോൺ 17ന് പകരം ഐഫോൺ 42 ഉള്ളതുപോലെയാണത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ്, ബാൾട്ടിമോർ കൗണ്ടിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റായ ഡോ. റോബിൻ കോർബറ്റ് ദി ഗാർഡിയനോട് പറഞ്ഞു. ബുദ്ധിയുള്ള അന്യഗ്രഹജീവികളുടെ ലക്ഷണങ്ങൾ നാം ഇതുവരെ എന്തുകൊണ്ട് കണ്ടെത്തിയിട്ടില്ല എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം.

വികസിത നാഗരികതകൾക്ക് ഉയർന്ന ശക്തിയുള്ള ബീക്കണുകളോ പേടകങ്ങളോ അയയ്ക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിന് വലിയ അളവിൽ ഊർജം ആവശ്യമായി വരും. ഒരു പ്രതികരണം ലഭിക്കാൻ ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ വർഷങ്ങൾ എടുത്തേക്കാം. അതിനാൽ ഇത് പിന്തുടരുന്നത് ആകർഷകമല്ലാതായപ്പോൾ അവർക്ക് വിരസത തോന്നിയിരിക്കാം. നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിൽ പ്രവർത്തിക്കുന്ന അദ്ദേഹം പറയുന്നു.

‘അവർക്ക് പ്രകാശത്തേക്കാൾ വേഗതയുള്ള സാങ്കേതികവിദ്യകളില്ല, ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ, അല്ലെങ്കിൽ തമോഗർത്തങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള യന്ത്രങ്ങളില്ല. അവർ ഭൗതികശാസ്ത്രത്തിലെ പുതിയ നിയമങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല’ കോർബറ്റ് പറയുന്നു.

5,500ൽ അധികം എക്‌സോപ്ലാനറ്റുകൾ (സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ) കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും അവയുടെ നക്ഷത്രങ്ങളുടെ വാസയോഗ്യമായ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ നമുക്കറിയാവുന്നതുപോലുള്ള ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് എക്‌സോപ്ലാനറ്റുകളുടെ അന്തരീക്ഷത്തിലെ ബയോസിഗ്‌നേച്ചറുകൾ (ജീവന്റെ സൂചനകൾ) അല്ലെങ്കിൽ വികസിത നാഗരികതകളിൽ നിന്നുള്ള സിഗ്‌നലുകൾ പോലുള്ള ജീവന്റെ അടയാളങ്ങൾക്കായി ശാസ്ത്രജ്ഞർ സജീവമായി തിരച്ചിൽ നടത്തുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...