കായികംകേരള വാർത്തസിനിമ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം 21ന്; ഗുഡ്‌വിൽ അംബാസഡറായി നടി കീർത്തി സുരേഷ് ; ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

തിരുവനന്തപുരം: തെന്നിന്ത്യൻ നടിയും മലയാളിയുമായ കീർത്തി സുരേഷ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗുഡ്‌വിൽ അംബാസഡറാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും തിരഞ്ഞെടുത്തു. ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന മേളയുടെ പങ്കാളിയായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിശ്ചയിച്ചിട്ടുണ്ട്. ‘തങ്കു’ എന്ന് പേരിട്ടിരിക്കുന്ന മുയലാണ് മേളയുടെ ഭാഗ്യചിഹ്നം.

12 സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്‌റ്റേഡിയത്തിൻറെ പണി പൂർത്തിയായി വരുന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴ മുന്നൊരുക്കങ്ങൾ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും എന്നാൽ സമയത്ത് പണി പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

വടംവലി ഉൾപ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രൽ സ്‌റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും ത്രോ ഇവൻറ്‌സ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും നടക്കും.

മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യൽസിൻറെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉൾപ്പടെ അഞ്ച് അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2,500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് പന്തൽ ഒരുക്കുന്നുണ്ട്.

സമാപന സമ്മേളനവും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4,500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4,000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓൺലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. 21ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...