അമേരിക്കൻ വാർത്ത

റവ. ഫാദർ ഡേവിസ് ചിറമേൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ വെള്ളി മുതൽ ഡാളസിൽ

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : പ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും, ധ്യാന ഗുരുവും, ചിന്തകനും, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ റവ . ഫാ ഡേവിസ് ചിറമേലിന്റെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ അവസരം ഒരുങ്ങുന്നു.

ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17വേ, 18വേ (വെള്ളി ,ശനി ) തീയതികളിൽ മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിൽ വച്ച് നടത്തപ്പെടുന്ന ബൈബിൾ കൺവൻഷണിൽ റവ. ഫാ ഡേവിസ് ചിറമേൽ തിരുവചനപ്രഘോഷണം നടത്തും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ 9 വരെയും ശനിയാഴ്ച്ച 6:30 9:00 വരെ നടത്തപ്പെടുന്ന കൺവൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. കൺവൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിന് ഏവരെയും സഭാ വൃത്യാസം കൂടാതെ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൺവെൻഷൻ യോഗങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റവ. എബ്രഹാം വി സാംസൺ :2148864532, ബിജോയ് ബാബു:6825619820, ജോ ഇട്ടി:2146041058,
ബിപിൻ ജോൺ :4699559609, ദിബു ബെഞ്ചമിൻ:6898001218, ജോബി ജോൺ:2142353888

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...