അമേരിക്കൻ വാർത്ത

മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു

മെസ്‌ക്വിറ്റ്(ഡാളസ് ) :മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ അഭിമാനാർഹ വിജയം കരസ്ഥമാക്കിയ ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നുള്ള മത്സരാർഥികളെ അഭിനന്ദിച്ചുറീജിയണിന്റെ വിവിധ മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ വാശിയേറിയ മത്സരങ്ങളിൽ ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത ആൻഡ്രൂ അലക്സാണ്ടർ (പുരുഷ സോളോയിൽ , 1ാം സ്ഥാനം) – ആഷ്‌ലി സുഷിൽ ഇംഗ്ലീഷ് പ്രബന്ധം, 1ാം സ്ഥാനം ) ,- റെഷ്മ ജേക്കബ്( മലയാളം പ്രബന്ധം, 2ാം സ്ഥാനം) ,ക്വിസ് ടീം – 3ാം സ്ഥാനവും കരസ്ഥമാക്കി.ഒക്ടോബര് 12 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ റജിൻ രാജു, റവ എബ്രഹാം കുരുവിള എന്നിവർ ട്രോഫി നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത ഇതര മത്സരാര്ഥികളെയും ,പരിശീലകരെയും റവ മനു അച്ചൻ അഭിനന്ദിച്ചു . സെക്രട്ടറി സോജി സ്കറിയാ നന്ദി പറഞ്ഞു.ഒക്ടോബർ 10 ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ്‌ മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൻ പ്രസിഡന്റ് റവ റജിൻ രാജു അധ്യക്ഷത വഹിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...