അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ലാൻഡ് ചെയ്യുമ്പോൾ കോക്പിറ്റിലേക്ക് ലേസർ വെട്ടം, 5 മിനിറ്റോളം ആകാശത്ത് തുടർന്ന് വിമാനം; പൊലീസ് അന്വേഷണം

കൊൽക്കത്ത : 159 യാത്രക്കാരുമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ വെളിച്ചം പതിച്ചു. ശനിയാഴ്ച രാത്രി 11:20 ഓടെയാണ് സംഭവം. ക്വാലലംപുർകൊൽക്കത്ത മലേഷ്യ എയർലൈൻസ് വിമാനത്തിന്റെ കോക്പിറ്റിലാണ് ലാൻഡിങ്ങിനിടെ ലേസർ വെട്ടം പതിച്ചത്. തുടർന്ന് 5 മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു ലേസർ വെളിച്ചം പൈലറ്റിന് ബുദ്ധിമുട്ടുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി 11:20നായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ റൺവേയിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ചാണ് പൈലറ്റിന് ലേസർ വെട്ടം പതിച്ച് ലാൻഡിങ്ങിന് ബുദ്ധിമുട്ടുണ്ടായത്. തുടർന്ന് അഞ്ച് മിനിറ്റോളം വൈകി 11.25 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് ചുറ്റും ലേസർ വെളിച്ചം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...