കേരള വാർത്തപ്രധാന വാർത്ത

ടി.ജി. മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ; നടപടി സമരംചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ

മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. മോഹൻദാസിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്നാം ദിവസമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരിക്കുന്നത്. സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയാണ് ടി.ജി മോഹൻദാസ് വിദ്വേഷപരാമർശം നടത്തിയത്.

ഇന്ന് വൈകുന്നേരമായിരുന്നു മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് എത്തിയത്. വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. 

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.

മോഹൻദാസിന്റെ വിവാദ വാക്കുകൾ അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽനിന്നും മാറ്റിയിട്ടില്ല എന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പ്രസ്താവനങ്ങൾ വിവാദമായതിനു പിന്നാലെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തിയിരുന്നു. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്ന് ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...