അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഗ്ലാസ്‌ഗോ 2026: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം; സാക്ഷിയും പ്രിയയും ചാമ്പ്യന്മാര്‍

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ പവർ പഞ്ച്. അഞ്ച് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യൻ വനിതകൾ നേടിയത്. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസ്, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയ എന്നിവരാണ് സ്വർണം ഇടിച്ചിട്ടത്. 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹൊയ്ൻ വെള്ളിയും നേടി.

കനേഡിയൻ താരം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1 നാണ് പ്രിയയുടെ ജയം. സാക്ഷി ചൗധരിയുടെ ജയം ആധികാരികമായിരുന്നു. 5-0നാണ് സാക്ഷി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ കീഴടക്കിയത്. അരുന്ധതി ചൗധരി ഇംഗ്ലണ്ടിന്റെ ചാന്റെല്ല റെയ്ഡിനെയാണ് കീഴടക്കിയത്. കാനഡയുടെ സ്‌കാർലെറ്റ് സവന്നയെ തോൽപ്പിച്ചാണ് പ്രീതിയുടെ സ്വർണനേട്ടം. നോർത്തേൺ അയർലന്റിന്റെ മിക്കായേല വാൽഷിനെയാണ് ജയ്‌സ്മിൻ തോൽപ്പിച്ചത്. ഓസ്ട്രേലിയയുടെ എമ്മാ സ്യൂവിനോട് ലവ്‌ലിന തോറ്റത്.

അതേസമയം പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ സിവാച്ച് സ്വർണം നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിങ് ഫൈനലിൽ പരാജയപ്പെട്ട് വെള്ളിയിലൊതുങ്ങി. ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണിയുടെ തോൽവി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...