കൗതുകങ്ങൾസിനിമ

സൈജു കുറുപ്പ് നായകനാവുന്ന ‘ഹരിവരാസനം’; പ്രധാന വേഷത്തില്‍ യോഗി ബാബുവും

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ചിത്രത്തിൽ തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ചിത്രത്തിലെ പ്രധാന റോളിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ‘മാളികപ്പുറ’ത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ, ഡി.ഒ.പി: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർഥൻ. സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...