അമേരിക്കൻ വാർത്ത

ശ്രേഷ്ഠ കാതോലിക്ക ബാവക്ക് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഉജ്വല വരവേല്‍പ് നല്‍കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ ഹൃസ്വസന്ദര്‍ശനം നടത്തിവരുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാദേശികതലവനും, മലങ്കര മെത്രാപ്പോലീത്തയും, ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ തിരുമനസ്സിന് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്വല വരവേല്‍പ്പ് നല്‍കി. അമേരിക്കയിലെ ആദ്യ മലങ്കര ദേവാലയവും, അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രഥമ ദേവാലയവുമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജൂലൈ 26-ാം തീയ്യതി ഞായറാഴ്ച രാവിലെ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവ തിരുമനസ്സിനേയും, അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയേയും പരമ്പരാഗത സുറിയാനി ആചാരപൂര്‍വ്വം വൈദീകശ്രേഷ്ഠരും, ശെമ്മാശന്‍മാരും, വിശ്വാസി സമൂഹവും ചേര്‍ന്ന് ഭക്തിയാദരവോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. റവ.ഫാദര്‍ ആകാശ്‌പോള്‍ (റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി) എന്നിവര്‍ കത്തിച്ച മെഴുകുതിരി നല്‍കി. ഇടവക ഗായകസംഘം സ്വാഗതഗാനമാലപിച്ചു.


തുടര്‍ന്ന് നടന്ന പ്രഭാത പ്രാര്‍ത്ഥനക്കും, വിശുദ്ധ കുര്‍ബ്ബാനക്കും ശ്രേഷ്ഠ ബാവ തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.


ക്രിസ്തു കാട്ടിതന്ന ജീവിത മാര്‍ഗ്ഗത്തിലൂടെ നമ്മുടെ ജീവിതങ്ങള്‍ മുമ്പോട്ട് നയിക്കുവാനും, എളിമയും ശുശ്രൂഷയും മാര്‍ഗദര്‍ശനമാക്കുവാനും നമുക്കു കഴിയുമ്പോഴാണ് ക്രൈസ്തവ സാക്ഷികളാകുകയെന്ന് ബാവ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഇടവകക്ക് ആശംസകള്‍ നേര്‍ന്ന ബാവ തിരുമനസ്സുകൊണ്ട് അരനൂറ്റാണ്ട് മുമ്പ് ജീവിതം കെട്ടിപ്പെടുത്തുവാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ സഭാമക്കളുടെ വിശ്വാസ തീക്ഷണതയും അടിയുറച്ച ദൈവവിശ്വാസവും, പരിശുദ്ധ സഭയോടുള്ള ഭക്തിയും ആണ് ഇടവകയുടെ ആരംഭം കുറിക്കുവാന്‍ സംഗതിയായതെന്ന് അനുസ്മരിച്ച അദ്ദേഹം ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഏവരേയും അനുമോദിച്ചു.
ശ്രേഷ്ഠ ബാവ തിരുമനസ്സിന് സ്വാഗതം ആശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വൈദീകനായി അമേരിക്കയില്‍ എത്തിയ നാളുകളില്‍ തങ്ങളിരുവരും സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വിശുദ്ധ ആരാധനയര്‍പ്പിച്ചത് അനുസ്മരിച്ചു. ഈ ഇടവകയുടെ സാരഥികളായി ശുശ്രൂഷ നിര്‍വ്വഹിച്ച സിറിയക്കാരും മലയാളികളുമായ കോറെപ്പിസ്‌ക്കോപ്പമാര്‍, വൈദീക ശ്രേഷ്ഠര്‍ എന്നിവരെ ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് അനുസ്മരിച്ചു.


പുനര്‍നിര്‍മ്മാണം നടത്തുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപന ശുശ്രൂഷകള്‍ ശ്രേഷ്ഠ ബാവ തിരുമനസ്സിന്റെ മുഖ്യകാര്‍മ്മിക്തവത്തിലും ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലും നടന്നു. റവ.ഫാദര്‍. വര്‍ഗീസ് പോള്‍, റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, റവ.ഫാ. അജീഷ് മാത്യു, റവ.ഡീക്കന്‍. ആര്‍വിന്‍ ആക്കാട്ടുപത്തില്‍, റവ.ഡീക്കന്‍. ജോയല്‍ ഫിലിപ്പ് എന്നിവര്‍ വിശുദ്ധ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍, മുന്‍ ഭദ്രാസന കൗണ്‍സിലംഗങ്ങളായ പി.ഓ.ജോര്‍ജ്, ജിന്‍സ്മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ശ്രേഷ്ഠ കാതോലിക്ക സ്ഥാനം ഏറ്റശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ബാവ. തിരുമനസ്സുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയിലും ഇതരശുശ്രൂഷകളിലും സ്റ്റാറ്റന്‍ ഐലന്റിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വിവിധ സമുദായ അംഗങ്ങള്‍, ന്യൂയോര്‍ക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിശ്വാസിസമൂഹം എന്നിവര്‍ ഇടവകാംഗങ്ങളോടൊപ്പം പങ്കുചേര്‍ന്നു.


ഇടവക വികാരി റവ.ഫാദര്‍ രാജന്‍ പീറ്റര്‍, സഹവികാരി റവ.ഫാദര്‍ ആകാശ് പോള്‍, ചാക്കോ പൗലൂസ് (വൈസ് പ്രസിഡന്റ്), ജോസ് ഏബ്രഹാം(സെക്രട്ടറി), ബെന്നി ചാക്കോ(ട്രഷറര്‍), സാജന്‍ ജോര്‍ജ് (ജോയിന്റ് സെക്ട്രടറി), അഡ്വക്കേറ്റ് പോള്‍ പീറ്റര്‍ (ജോയിന്റ് ട്രഷറര്‍), മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികളായ സോഫി മാത്യു(സെക്രട്ടറി, വനിതാസമാജം), മിനിമോള്‍ സന്തോഷ്(ട്രഷറര്‍, വനിതാ സമാജം) തുടങ്ങിയവര്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

  • Report ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...