അമേരിക്കൻ വാർത്ത

കെ.എച്ച്.എന്‍.എ ആര്‍ഷ ദര്‍ശന പുരസ്‌കാര നിര്‍ണ്ണയ സമിതി 2026-27

ഫ്‌ലോറിഡ : കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) യുടെ സാരസ്വത സംരംഭങ്ങളുടെ ഭാഗമായ ആര്‍ഷ ദര്‍ശന സാഹിത്യ പുരസ്‌കാരത്തിന്റെ 2026 -27 ലെ നിര്‍ണ്ണയ സമിതി അംഗങ്ങളായി പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ: എം ജി ശശിഭൂഷണ്‍ (ചെയര്‍മാന്‍) വിദ്യാഭ്യാസ വിചക്ഷണയും എഴുത്തുകാരിയുമായ ഡോ: ജെ പ്രമീളാദേവി പ്രശസ്ത തത്വചിന്തകനും സാഹിത്യ വിമര്‍ശകനുമായ ഡോ: എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനും സാഹിത്യ വിചാരവേദി ചെയര്‍മാന്‍ സുരേന്ദ്രന്‍ നായരും അറിയിച്ചു.

ഭാരത്തിന്റെ പൈതൃകവും പാരമ്പര്യവുമായ വൈദിക ധര്‍മ്മത്തെ വിചാരം ചെയ്തു സര്‍ഗ്ഗാത്മക സാഹിത്യസൃഷി (കഥ കവിത നോവല്‍ വൈജ്ഞാനികം) നടത്തുന്ന മലയാളത്തിലെ ഒരു സാഹിത്യകാരന് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ആദരമാണ് ആര്‍ഷ ദര്‍ശന പുരസ്‌കാരം.

ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം. 2017 ല്‍ ആരംഭിച്ച ഈ പുരസ്‌കാര സ്വീകരണത്തിലൂടെ കെ എച്ച് എന്‍ എ യെ ധന്യമാക്കിയ മഹാരഥന്മാര്‍ ജ്ഞാനപീഠം ജേതാവും മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി വിഖ്യാത നോവലിസ്റ്റും വൈജ്ഞാനിക പ്രതിഭയുമായ സി രാധാകൃഷ്ണന്‍ മലയാളത്തിന്റെ പ്രിയ കവി ശ്രീകുമാരന്‍ തമ്പി വേദോപനിഷത്തുക്കളിലെ ഭാരത സ്ത്രീ സങ്കല്‍പ്പത്തെ പഠനവ്യഗ്രതയോടെ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി സൂക്ഷ്മമായി അപഗ്രഥിക്കുന്ന നിരൂപകയും മലയാള സാഹിത്യ തറവാട്ടിന്റെ മാതാവുമായ ഡോ: എം ലീലാവതി എന്നിവരാണ്.

 മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ ആദരിക്കുന്നതോടൊപ്പം സനാതന ധര്‍മ്മത്തില്‍ ലീനമായിരിക്കുന്ന വിജ്ഞാനത്തിന്റെ തിളക്കം സാഹിത്യ സപര്യയിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന നവാഗത എഴുത്തുകാര്‍ക്കായി ഒരു യുവസാഹിതീ സമ്മാനവും കുടി ഇക്കൊല്ലത്തെ ആര്‍ഷ ദര്‍ശന പുരസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്‍പതിനായിരം രൂപയും ശില്‍പ്പവുമായിരിക്കും പ്രോത്സാഹനം.

സനാതന ധര്‍മ്മ പ്രമേയങ്ങളെ കാലോചിതമായി പ്രമാണങ്ങളാക്കി പരിഷ്‌കരിച്ചു പ്രചരിപ്പിക്കുന്ന കെ എച്ച് എന്‍ എ സാഹിത്യ വിചാരവേദിയില്‍ അംഗങ്ങളായ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഡോ: സുശീല രവീന്ദ്രനാഥ് ജയശങ്കര്‍ പിള്ള മധു ചെറിയേടത്തൂ പ്രസാദ് നായര്‍ എന്നിവരാണ്.

പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ സെക്രട്ടറി സിനു നായര്‍ ട്രഷറര്‍ അശോക് മേനോന്‍ തുടങ്ങിയ ഭാരവാഹികള്‍ക്കൊപ്പം പുരസ്‌കാര വിതരണത്തിനായി പ്രവര്‍ത്തിച്ചു വരുന്നത്.

  • Report സുരേന്ദ്രന്‍ നായര്‍ (കെ.എച്ച്.എന്‍.എ ഔദ്യോഗിക ന്യൂസ്)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...