അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കെ.കെ ശൈലജയ്ക്കും ഭര്‍ത്താവിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റണ്‍: ഫോമയുടെ ഒന്‍പതാമത് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കേരളത്തിന്റെ മുന്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് ഐ.എ.എച്ച് എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ്പ്. ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ ടീച്ചറെ ബൊക്കെ നല്‍കി സ്വീകരിച്ചു. ശൈലജ ടീച്ചറുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മാഷിനെ റീജിയണല്‍ ചെയര്‍മാന്‍ രാജേഷ് മാത്യു ബൊക്കെ നല്‍കി വരവേറ്റു.

കണ്‍വന്‍ഷനിലെ ശ്രദ്ധേയമായ സാന്നിധ്യമായിരിക്കും ശൈലജ ടീച്ചര്‍. കണ്‍വന്‍ഷനില്‍ മുഴുവന്‍ സമയവും ടീച്ചര്‍ ഉണ്ടായിരിക്കുമെന്ന് സുബിന്‍ കുമാരന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച, ഡോ. റെയ്‌ന റോക്ക് മോഡറേറ്ററാവുന്ന മെഡിക്കല്‍ സെമിനാറില്‍ ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. എം.വി പിള്ള ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ അമേരിക്കന്‍ മലയാളി ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം പങ്കെടുക്കും.

കെ.കെ ശൈലജ ടീച്ചറെ കണ്‍വന്‍ഷനിലേയ്ക്ക് സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കോവിഡ്-19 മഹാമാരി ലോകത്തെയാകെ ഉലച്ച ഘട്ടത്തില്‍, കേരളത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് കെ.കെ ശൈലജ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനും യു.എസ്.എയിലെ ആരോഗ്യമേഖലയ്ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കുന്നതില്‍ ടീച്ചര്‍ മുന്‍കൈ എടുത്തിരുന്നുവെന്ന് ബേബി മണക്കുന്നേല്‍ അനുസ്മരിച്ചു.

കോവിഡ് കാലത്ത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ശൈലജ ടീച്ചറുടെ ഭരണമികവിനെയും അശ്രാന്ത പരിശ്രമങ്ങളെയും ആദരിച്ചുകൊണ്ടാണ് ഫോമ ഈ മഹത് വ്യക്തിത്വത്തെ കണ്‍വന്‍ഷനിലെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നതെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റെ സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

കെ.കെ ശൈലജ 2016 മുതല്‍ 2021 വരെയാണ് മന്ത്രിസ്ഥാനം വഹിച്ചത്. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂണ്‍ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്.
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...