അമേരിക്കൻ വാർത്ത

മലയാളി മാമാങ്കം 2026: ടീം പ്രോമിസിന്റെ ‘Convention Informative Session’ ജൂലൈ 28 രാത്രി

ഹൂസ്റ്റണ്‍:  അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനമായ ഹൂസ്റ്റണിലെ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുന്നതിനായി ടീം പ്രോമിസ് ‘Convention Informative Session’ എന്ന പ്രത്യേക ഓണ്‍ലൈന്‍ വിവരസമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 28 (ചൊവ്വ) രാത്രി 8.30-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുക.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ മികച്ച തയ്യാറെടുപ്പോടെ എത്തിച്ചേരാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിശ്വസനീയ സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച് സമാഹരിച്ച വിവരങ്ങളാണ് ഈ സെഷനിലൂടെ അവതരിപ്പിക്കുന്നത്. യാത്ര, താമസം, പരിപാടികള്‍, തിരഞ്ഞെടുപ്പ്, ഭക്ഷണ സൗകര്യങ്ങള്‍, വസ്ത്രധാരണരീതി, കാലാവസ്ഥ, ഗതാഗതം തുടങ്ങി കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായോഗികമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കും. സെഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് മറുപടി ലഭിക്കാനും അവസരമുണ്ടാകും.

സെഷനില്‍ അവതരിപ്പിക്കുന്ന പ്രധാന വിഷയങ്ങളില്‍ What to Expect, Transportation, Programs, Election Information, Dress Code, Food, Sightseeing, Weather, Driving & Parking എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സഹായകരമായ മറ്റ് വിവരങ്ങളും പങ്കുവെക്കും.

ഈ പരിപാടി ഔദ്യോഗിക സെഷനല്ലെന്നും, കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങള്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച് സമാഹരിച്ച് പങ്കുവെക്കുന്ന ടീം പ്രോമിസിന്റെ സേവന സംരംഭമാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

പരിപാടി വിവരങ്ങള്‍:

തീയതി: ജൂലൈ 28, 2026 (ചൊവ്വ)
സമയം: രാത്രി 8.30 EST, 7.30 CST, 5.30 PST
Zoom Meeting ID: 833 2389 2298
Passcode: 28

‘Get Informed. Get Connected. Get Ready!’ എന്ന സന്ദേശവുമായി ഫോമായുടെ 2026 ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ഈ സെഷനിലേക്ക് ടീം പ്രോമിസ് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...