അമേരിക്കൻ വാർത്ത

ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷന്റെ പൂർണ പിന്തുണ

അരിസോണ: FOMAA ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായ ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷൻ (AMA) നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ അരിസോണ മലയാളീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡോ. മഞ്ജു പിള്ള, വർഷങ്ങളായി അരിസോണയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്തയും കരുത്തുറ്റതുമായ നേതാവാണ്. FOMAA Women’s Forum ഉൾപ്പെടെയുള്ള ദേശീയതല പ്രവർത്തനങ്ങളിലും അവർ സജീവ സാന്നിധ്യമാണ്.
കോവിഡ്-19 മഹാമാരിയുടെ അതിസങ്കീർണ കാലഘട്ടത്തിൽ, വൈദ്യസേവനത്തിലൂടെയും സമൂഹത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകി അവർ നടത്തിയ നിസ്വാർത്ഥ സേവനം നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നതായി അസോസിയേഷൻ നേതൃത്വം ചൂണ്ടിക്കാട്ടി.

സാമൂഹിക സേവനം, വനിതാ ശാക്തീകരണം, ആരോഗ്യ ബോധവൽക്കരണം, യുവജന പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളിൽ ഡോ. മഞ്ജു പിള്ളയുടെ നേതൃത്വവും പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. 
അരിസോണ മലയാളീസ് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരും മുതിർന്ന സമൂഹനേതാക്കളും ഡോ. മഞ്ജു പിള്ളയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സേവന മനോഭാവവും എല്ലാവരെയും ഒരുമിപ്പിക്കുന്ന നേതൃത്വശൈലിയും FOMAAയ്ക്ക് വലിയ കരുത്താകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

“സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ള, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാ നേതാവിനെയാണ് നാം പിന്തുണയ്ക്കുന്നത്. എല്ലാ FOMAA ഡെലിഗേറ്റുകളും ഡോ. മഞ്ജു പിള്ളയ്ക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അരിസോണ മലയാളീസ് അസോസിയേഷൻ നേതൃത്വം അഭ്യർഥിക്കുന്നു,” എന്ന് അസോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു.

  • Report ബിജു പന്തളം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...