അമേരിക്കൻ വാർത്ത

ഫോമാ അന്താരാഷ്ട്ര കുടുംബസമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ജനറൽ സെക്രട്ടറി ബൈജു വർഗീസ്

ഹൂസ്റ്റൺ: വടക്കേ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായ ഫോമാ (FOMAA) 2026 ഹൂസ്റ്റൺ അന്താരാഷ്ട്ര കുടുംബസമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് അറിയിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തെ അവിസ്മരണീയമാക്കാൻ ദേശീയ നേതൃത്വവും ഹൂസ്റ്റൺ ആതിചേയ സമിതിയും വിവിധ ദേശീയ കമ്മിറ്റികളും അവസാനവട്ട ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷൻ, താമസസൗകര്യം, ഗതാഗതം, വേദി സജ്ജീകരണം, അതിഥി സ്വീകരണം, സാംസ്കാരിക പരിപാടികൾ, ബിസിനസ് ഫോറം, വനിതാ ഫോറം, യുവജന സമ്മേളനം, കുട്ടികളുടെ പരിപാടികൾ, മാധ്യമ ഏകോപനം തുടങ്ങി എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അമേരിക്കയുടെയും കാനഡയുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷത്തെ കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ഫോമായുടെ എല്ലാ റീജിയനുകളുടെയും മാതൃകാപരമായ സഹകരണമാണ്. ന്യൂ ഇംഗ്ലണ്ട്, മെട്രോ, എംപയർ, മിഡ് അറ്റ്‌ലാന്റിക്, ക്യാപിറ്റൽ, Southeast, സൺഷൈൻ, ഗ്രേറ്റ് ലേക്സ്, Southern, സെൻട്രൽ, Western, കാനഡ എന്നീ റീജിയനുകളിലെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയും അനുബന്ധ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പരിപാടികൾ ഏകോപിപ്പിക്കുന്നതിനുമായി മികച്ച പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഓരോ റീജിയനും സ്വന്തം സാംസ്കാരിക വൈവിധ്യവും സംഘടനാപാടവവും ഹൂസ്റ്റൺ വേദിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ജൂലൈ 30-ന് നടക്കുന്ന ഗ്രാൻഡ് കൾച്ചറൽ പ്രോസഷൻ, ചെണ്ടമേളം, മെഗാ തിരുവാതിര, ഡോ. സുനന്ദ നായരുടെ നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടന നൃത്താവിഷ്കാരം, ഔപചാരിക ഉദ്ഘാടന സമ്മേളനം എന്നിവ ആദ്യ ദിവസത്തെ പ്രധാന ആകർഷണങ്ങളായിരിക്കും. രണ്ടാം ദിവസമായ ജൂലൈ 31-ന് ദേശീയ കമ്മിറ്റി യോഗം, അഡ്വൈസറി കൗൺസിൽ യോഗം, ജനറൽ ബോഡി യോഗം, തിരഞ്ഞെടുപ്പ് നടപടികൾ, ഓണസദ്യ, സാഹിത്യസമ്മേളനം, പി. ടി. തോമസ് നയിക്കുന്ന ടാക്സ് സെമിനാർ, മിസ് ഫോമാ, മലയാളി മങ്ക, മലയാളി മന്നൻ, ബെസ്റ്റ് കപ്പിൾസ് മത്സരങ്ങൾ, സൈജൻ കണിയോടിക്കൽ സംവിധാനം ചെയ്യുന്ന ഫോമാ ടീം നാടകം, ഗായിക ലക്ഷ്മി ജയന്റെ സംഗീതവിരുന്ന്, ഡിജെ വെള്ളാടന്റെ ഡിജെ നൈറ്റ് എന്നിവ കൺവെൻഷന്റെ മുഖ്യ ആകർഷണങ്ങളാണ്.

ഫോമാ പ്രസിഡന്റ് ബേബി മാണക്കുന്നേൽയുടെ നേതൃത്വത്തിൽ ദേശീയ കമ്മിറ്റി കഴിഞ്ഞ മാസങ്ങളായി കൺവെൻഷന്റെ എല്ലാ മേഖലകളിലും കൃത്യമായ ആസൂത്രണവും ഏകോപനവും നടത്തി വരികയാണ്. വിവിധ റീജിയനുകളുമായും അംഗസംഘടനകളുമായും തുടർച്ചയായ ആശയവിനിമയം നടത്തി കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ദേശീയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആതിചേയ സമിതിയുമായി ചേർന്ന് ഓരോ ഒരുക്കവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയതായി ദേശീയ നേതൃത്വം അറിയിച്ചു. എല്ലാ ഭാരവാഹികളെയും കമ്മിറ്റികളെയും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ നേതൃത്വമാണ് ഹൂസ്റ്റൺ കൺവെൻഷന്റെ വിജയത്തിനുള്ള പ്രധാന കരുത്തെന്ന് ദേശീയ കമ്മിറ്റി വിലയിരുത്തി.

വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കൺവെൻഷൻ ചെയർമാൻ സുനിൽ കുമാരൻ, ജനറൽ കൺവീനർ ജിജു കുളങ്ങര, മുൻ ജനറൽ സെക്രട്ടറി & ട്രഷറർ Shaji എഡ്വേർഡ്, സതേൺ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലോസ്സൺ, സതേൺ റീജിയണൽ ചെയർമാൻ രാജേഷ് മാത്യു, റീജിയണൽ വൈസ് പ്രസിഡന്റുമാർ, ദേശീയ കമ്മിറ്റി അംഗങ്ങൾ, ഹൂസ്റ്റൺ ആതിഥേയ സമിതി എന്നിവരുടെ കൂട്ടായ പ്രവർത്തനവും നേതൃത്വവും കൺവെൻഷന്റെ വിജയത്തിന് ശക്തമായ പിന്തുണയാകുന്നു.

“ഹൂസ്റ്റൺ അന്താരാഷ്ട്ര കുടുംബസമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാസംഗമത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമാകുന്ന ഈ കൺവെൻഷൻ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമ്മേളനങ്ങളിലൊന്നായി മാറുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്,” എന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...