അമേരിക്കൻ വാർത്ത

മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ: ഡോ. ആലീസ് മാത്യുവിന് ഇരട്ട നേട്ടം

ന്യൂഡൽഹി:  ഡോ. ആലീസ് മാത്യു, മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2026 മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ് – ക്ലാസിക് മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2026 എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ജൂലൈ 14 മുതൽ 18 വരെ ന്യൂഡൽഹിയിലെ ദി ലീല ആംബിയൻസ് കൺവെൻഷൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ മത്സരത്തിലാണ് ഡോ. ആലീസ് മാത്യു ഈ നേട്ടം കൈവരിച്ചത്.

ഫൗണ്ടർ ഡയറക്ടർ അങ്കിത സരോഹയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. 91 ഫൈനലിസ്റ്റുകൾ മാറ്റുരച്ച മത്സരത്തിൽ സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സത്യസന്ധത, കഴിവ്, മികവ് എന്നിവയ്ക്കാണ് പ്രധാന പരിഗണന നൽകിയത്.

41 വയസ്സിന് മുകളിലുള്ള 57 ഫൈനലിസ്റ്റുകൾ പങ്കെടുത്ത ക്ലാസിക് വിഭാഗത്തിലാണ് ഡോ. ആലീസ് മാത്യു മത്സരിച്ചത്. വിവിധ റൗണ്ടുകളിലായി തന്റെ പ്രതിഭയും വ്യക്തിത്വവും ആത്മവിശ്വാസവും അവതരണ മികവും പ്രകടിപ്പിച്ച ഡോ. ആലീസ് മാത്യു, വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും പ്രത്യേക ശ്രദ്ധയും പ്രശംസയും നേടി.

മത്സരത്തിലെ പ്രകടനത്തിന്റെ മികവിൽ രണ്ട് അഭിമാനകരമായ പുരസ്കാരങ്ങളാണ് ഡോ. ആലീസ് മാത്യുവിനെ തേടിയെത്തിയത്. ‘സെക്കൻഡ് റണ്ണർ അപ്പ് – ക്ലാസിക് മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2026’ എന്ന കിരീടത്തിന് പുറമെ, ‘മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2026 – മോസ്റ്റ് അഡ്മയേർഡ് ഫൈനലിസ്റ്റ്’ എന്ന പ്രത്യേക ബഹുമതിയും അവർ സ്വന്തമാക്കി.

യൂണിവേഴ്സിറ്റി ഓഫ് ലാസ് വെഗാസ്, നെവാഡയിലെ മുൻ പ്രൊഫസറായ ഡോ. ആലീസ് മാത്യു, മോട്ടിവേഷണൽ സ്പീക്കറും യൂട്യൂബ് ബ്ലോഗറുമായി വിവിധ മേഖലകളിൽ സജീവമാണ്. തന്റെ അറിവും അനുഭവങ്ങളും ആത്മവിശ്വാസവും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി അവർ ഉപയോഗിക്കുന്നു.

ഡോ. ആലീസ് മാത്യുവിന്റെ പുതിയ നേട്ടം അവരുടെ പേജ്‌യന്റ് വിജയയാത്രയിലെ മറ്റൊരു തിളക്കമാർന്ന അധ്യായമാണ്. 2025ൽ ‘മിസിസ് ഇന്ത്യ 2025 സൂപ്പർ ക്ലാസിക്’ കിരീടം നേടിയ അവർ, ആത്മവിശ്വാസത്തിന്റെയും മികവിന്റെയും പ്രതീകമായി വീണ്ടും ദേശീയ വേദിയിൽ ശ്രദ്ധേയയായിരിക്കുകയാണ്.

  • Report മാത്യു ജോയിസ്‌

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...