അമേരിക്കൻ വാർത്ത

ഷിക്കാഗോയിലെ കോൺസൽ ജനറലിനു ഇന്ത്യൻ അമേരിക്കൻ സമൂഹം യാത്രയയപ്പു നൽകി

മലേഷ്യയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി പോകുന്ന ഷിക്കാഗോയിലെ കോൺസൽ ജനറൽ സോംനാഥ് ഘോഷിനു ഇന്ത്യൻ അമേരിക്കൻ സമൂഹം സ്‌നേഹപൂർവമായ യാത്രയയപ്പു നൽകി. നാലു വർഷം  സി ജി ആയി നൽകിയ മികച്ച സേവനത്തിനു അദ്ദേഹത്തെ ഇന്ത്യൻ അമേരിക്കൻ സമൂഹം ആദരിച്ചു.

സാംസ്‌കാരിക, വിദ്യാഭ്യാസ, ബിസിനസ്, യുവ സംഘടനകളും ചാരിറ്റി ഗ്രൂപ്പുകളും ഉൾപെട്ട സമൂഹത്തിലെ അൻപതോളം വിഭാഗങ്ങൾ കൈകോർത്താണ് ഘോഷിനു നന്ദി പ്രകാശിപ്പിച്ചത്.

1997 ഐ എഫ് എസ് ബാച്ചിൽ നിന്നു വരുന്ന ഘോഷ് 2022 ഒക്ടോബറിലാണ് ഷിക്കാഗോയിൽ എത്തിയത്. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ അദ്ദേഹം പൂർണമായി സഹകരിച്ചു.

സമൂഹം നൽകിയ പിന്തുണയ്ക്കു ഘോഷ് നന്ദി പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...