അമേരിക്കൻ വാർത്ത

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍

ന്യൂയോര്‍ക്ക് :  പരിശുദ്ധ അന്ത്യോഖ്യാന്‍ സിംഹാസനത്തിന്‍ കീഴിലുളള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു.


സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠബാവയെ, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ജൂലൈ മാസം 21-ാം തീയ്യതി ന്യൂയോര്‍ക്കിലുള്ള ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവക്ക് നല്‍കിയത്.

  • Report വര്‍ഗീസ് പാലമയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...