അമേരിക്കൻ വാർത്ത

ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം

ഫിലദൽഫിയയിൽ ജൂലൈ 24 മുതൽ 26 വരെ നടക്കുന്ന പ്രഥമ ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസിന് ഇനി ദിവസങ്ങൾ മാത്രം. നോർത്ത് ഈസ്റ്റ് ഫിലദൽഫിയയിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ഈ ചരിത്രസമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ആധുനിക സൗകര്യങ്ങൾ, ആത്മീയ ഉണർവ് പകരുന്ന ആരാധനാ യോഗങ്ങൾ, ബൈബിൾ പഠനം, സെമിനാറുകൾ, യുവജന-സഹോദരി സമ്മേളനങ്ങൾ, സംഗീത ശുശ്രൂഷകൾ എന്നിവയോടെ സമ്പന്നമായ ആത്മീയ വിരുന്നായിരിക്കും കോൺഫറൻസ്.

വെള്ളിയാഴ്ച രാവിലെ ശുശ്രൂഷക സമ്മേളനത്തോടെയാണ് പ്രീ-കോൺഫറൻസിന് തുടക്കമാകുന്നത്. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭാനേതാക്കളും വിശ്വാസികളും പങ്കെടുക്കും. ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു അധ്യക്ഷത വഹിക്കും. ഗ്ലോബൽ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ സ്വാഗതം ആശംസിക്കും. റവ. ഡോ. വൽസൻ ഏബ്രഹാമും പാസ്റ്റർ നൂറുദ്ദീൻ മുള്ളയും മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച ബൈബിൾ സ്റ്റഡിക്ക് ശേഷം യുവജന സമ്മേളനത്തിന് യൂത്ത് ഡയറക്ടർ ബ്രദർ അലക്സ് ചാണ്ടി നേതൃത്വം നൽകും. പാസ്റ്റർ സ്റ്റീവ് ജോൺ ദൈവവചനം ശുശ്രൂഷിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ “ലോകസുവിശേഷീകരണത്തിനായി യുവജനങ്ങളെ ഒരുക്കുക” എന്ന വിഷയത്തിൽ റവ. ക്രിസ് ജാക്‌സൺ, ബ്രദർ ബിമൽ ജോൺ എന്നിവർ സംസാരിക്കും. പാസ്റ്റർ ഡോ. ആൽവിൻ ഡേവിഡ് അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ അക്‌സ പീറ്റേഴ്‌സൺ മുഖ്യപ്രഭാഷണം നടത്തും. ലേഡീസ് കോർഡിനേറ്റർ ഷെർലി ചാക്കോ മുഖ്യപ്രഭാഷകയെ പരിചയപ്പെടുത്തും. സിസ്റ്റർ ലാലി ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സിസ്റ്റർ മേഴ്‌സി ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും ചെയ്യും.

ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ. തോമസ് കിടങ്ങാലിൽ അധ്യക്ഷത വഹിക്കും. റവ. നൂറുദ്ദീൻ മുള്ള, ഡോ. ബേബി വറുഗീസ്, റവ. ഡോ. ക്രിസ് ജാക്‌സൺ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

ഞായറാഴ്ച രാവിലെ വിശുദ്ധ സഭായോഗത്തിൽ റവ. ഡോ. മോനീസ് ജോർജ് അധ്യക്ഷത വഹിക്കും. ഡോ. ബേബി വറുഗീസും റവ. ഡോ. വൽസൻ ഏബ്രഹാമും പ്രസംഗിക്കും. ഡോ. സണ്ണി ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയെക്കുറിച്ച് സന്ദേശം നൽകും. ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രൂഷകർ സഹകരിക്കും.

സമ്മേളനത്തിന്റെ സമാപനത്തിൽ ഗ്ലോബൽ ട്രഷറർ ഏബ്രഹാം ബേബി കൃതജ്ഞത രേഖപ്പെടുത്തും.

സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ മാർക്ക് ത്രിഭുവൻ (മുംബൈ), സിസ്റ്റർ രമ്യ സാറാ ജേക്കബ് (കേരളം), സിസ്റ്റർ ആൻസി ഫന്നി (കാനഡ) എന്നിവർ ഐ.പി.സി. എൻ.ആർ.ഐ. വർഷിപ്പ് ടീമിനൊപ്പം നേതൃത്വം നൽകും.

ലോകമെമ്പാടുമുള്ള ഐ.പി.സി. വിശ്വാസികളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച് സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ ശക്തമായ ആഗോള കൂട്ടായ്മ രൂപപ്പെടുത്തുക എന്നതാണ് ഈ ഗ്ലോബൽ കോൺഫറൻസിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

  • Report ജോയ് തുമ്പമൺ, മീഡിയ കോർഡിനേറ്റർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...