അമേരിക്കൻ വാർത്ത

വൈസ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്കിന്റെ ആഭിമുഖ്യത്തില്‍ ബാര്‍ബിക്യൂ മീറ്റിംഗ് സംഘടിപ്പിച്ചു

ന്യൂയോർക്ക്: വൈസ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മുതൽ കോൺഗേഴ്സ്, ന്യൂയോർക്ക് (10920)യിലെ ഗ്ലോബൽ സെന്റർ, 331 North Route 303-ൽ ബാർബിക്യൂ മീറ്റിംഗ് സംഘടിപ്പിച്ചു.

ക്ലബിന്റെ സെക്രട്ടറി അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ശ്രീ പോൾ കരുകപ്പള്ളിൽ യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, ഫോമാ നേതാക്കളായ റോയി ചെങ്ങന്നൂർ, സണ്ണി കല്ലൂപ്പാറ, ഐ.ഒ.സി. നേതാവ് ജോസ് ചാരുംമൂട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രുചികരവും വിഭവസമൃദ്ധവുമായ ബാർബിക്യൂ വിഭവങ്ങൾ ഒരുക്കുന്നതിന് ഷാജിയും കോലാപ്പിയും നേതൃത്വം നൽകി.

ശ്രീ ജോർജ് ജോസഫ്, അലക്സ് എബ്രഹാം, ജോൺസൺ എന്നിവരടക്കം നിരവധി സാമൂഹിക-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ക്ലബ് ട്രഷറർ നോഹ ജോർജ് നന്ദിപ്രസംഗം നടത്തി. പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ഗ്ലോബൽ കൊളിഷൻസ് & ബോഡി വർക്ക്സ്.

Photo courtesy by Aji Kaleekkal & Sunny Kallooppara

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...