അമേരിക്കൻ വാർത്ത

ഫൊക്കാന ടീം എംപവര്‍ പെന്‍സില്‍വാനിയ ഡെലിഗേറ്റ്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ബെന്‍സലമില്‍ ആവേശപൂര്‍വ്വം സംഘടിപ്പിച്ചു

ബെന്‍സലം, പെന്‍സില്‍വാനിയ: ഫൊക്കാന 2026-2028 തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ടീം എംപവര്‍  നേതൃത്വത്തില്‍ പെന്‍സില്‍വാനിയ ഡെലിഗേറ്റ്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ജൂലൈ 18-ന് വൈകുന്നേരം 5.00 മണിക്ക് 2964 കൊളംബിയ ഡ്രൈവ്, ബെന്‍സലമിൽ സംഘടിപ്പിച്ചു. പെന്‍സില്‍വാനിയ റീജിയനിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികള്‍, പ്രതിനിധികള്‍, ഡെലിഗേറ്റുമാര്‍, ഫൊക്കാന സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത സമ്മേളനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണര്‍വ് പകര്‍ന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ ജോര്‍ജ് ഓലിക്കല്‍ അതിഥികളെ സ്വാഗതം ചെയ്ത് പരിപാടിയുടെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിച്ചു. എല്ലാ അംഗസംഘടനകളിലെയും ഡെലിഗേറ്റുമാരുമായി നേരിട്ട് ബന്ധപ്പെടുകയും എംപവര്‍ -ന്റെ കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതികളും ഓരോ വോട്ടറിലേക്കും എത്തിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഫൊക്കാനയെ കൂടുതല്‍ സുതാര്യവും ശക്തവുമായ ഒരു സംഘടനയായി വളര്‍ത്തിയെടുക്കുന്നതിനുള്ള തന്റെ ദര്‍ശനവും ഭാവി പ്രവര്‍ത്തന പദ്ധതികളും അവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് എല്ലാ സ്ഥാനാര്‍ത്ഥികളും സ്വയം പരിചയപ്പെടുത്തി അവരുടെ പ്രവര്‍ത്തനാനുഭവങ്ങളും സംഘടനയ്ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു.

ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായ രേവതി പിള്ള ടീം എംപവര്‍ -ന്റെ പ്രകടനപത്രികയിലെ സാമ്പത്തിക സുതാര്യത, ഉത്തരവാദിത്വം, അംഗസംഘടനകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാജി തോമസ്, വനിതാ ഫോറം സ്ഥാനാര്‍ത്ഥിയായ സരോൂപ മോഹന്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഷാജി സാമുവല്‍, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ദേവസി പാലാട്ടി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സ്ഥാനാര്‍ത്ഥി സുധ കര്‍ത്ത എന്നിവര്‍ തങ്ങളുടെ കാഴ്ചപ്പാടുകളും പ്രകടനപത്രികയിലെ വിവിധ വിഷയങ്ങളും വിശദീകരിച്ചു.

ദേശീയ കമ്മിറ്റി സ്ഥാനാര്‍ത്ഥികളായ റോണി വര്‍ഗീസ്, മാത്യു ചെറിയാന്‍, അഭിലാഷ് ജോണ്‍, നിജോ പുത്തന്‍പുരയ്ക്കല്‍, ഫെയ്ത്ത് എല്‍ധോ, തോമസ് സക്കറിയ, എന്നിവര്‍ സംഘടനയുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ പങ്കുവെച്ചു.

തുടര്‍ന്ന് പെന്‍സില്‍വാനിയ റീജിയനിലെ വിവിധ അംഗസംഘടനകളുടെ പ്രസിഡന്റുമാര്‍ അവരുടെ ഡെലിഗേറ്റുമാരെ പരിചയപ്പെടുത്തി.
പമ്പയെ പ്രതിനിധീകരിച്ച് അലക്‌സ് തോമസ്, മാപ്പിനെ പ്രതിനിധീകരിച്ച് ഏലിയാസ് പോള്‍, മേള -യെ പ്രതിനിധീകരിച്ച് എബ്രഹാം വി. ജോസഫ്, ഫില്‍മയെ പ്രതിനിധീകരിച്ച് ലോറന്‍സ് തോമസ്, പി.എം.എയെ പ്രതിനിധീകരിച്ച് മാത്യു ചെറിയാന്‍, എക്സ്റ്റണ്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച്  സുദീപ് നായര്‍,രാജന്‍ സാമുവേല്‍  എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത ഡെലിഗേറ്റുമാര്‍ ടീം എംപവര്‍  -ന്റെ പ്രവര്‍ത്തനരീതിയെയും പ്രകടനപത്രികയെയും പ്രശംസിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പെന്‍സില്‍വാനിയ റീജിയനിലെ എല്ലാ അംഗസംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിച്ച് വിജയത്തിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

ടീം എംപവറിന്റെ പെന്‍സില്‍വാനിയ റീജിയന്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ്  പരിപാടിക്ക്, റോണി വര്‍ഗീസ്, ജോര്‍ജ് ഓലിക്കല്‍, ഷാജി സാമുവല്‍, സുധ കാര്‍ത്ത, അഭിലാഷ് ജോണ്‍, മാത്യു ചെറിയാന്‍, ഫെയ്ത്ത് എല്‍ധോ എന്നിവര്‍ നേതൃത്വം നല്‍കി പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.

അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ ഷാജി സാമുവല്‍ നന്ദി രേഖപ്പെടുത്തി, ബാര്‍ബിക്യൂ ഡിന്നറോടെ സമ്മേളനം സമാപിച്ചു.

  • Report ജോര്‍ജ് ഓലിക്കല്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...