അമേരിക്കൻ വാർത്തകായികം

ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 5 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 19-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 5-ാം തീയതി ഇല്ലിനോയിസിലെ ബെന്‍സണ്‍ വില്ലയിലുള്ള എനര്‍ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് രാവിലെ 9 മണിക്ക് തുടക്കം കുറിക്കുന്നു. 

ഈ നാഷണല്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി ശ്രീ. ജിനു  പുന്നശ്ശേരി,   ജനറല്‍ കണ്‍വീനറായി ശ്രീ. മാത്യു തട്ടാമറ്റത്തിനെയും,  കണ്‍വീനറായി ശ്രീ. ജോഷി പുത്തൂരാനെയും തെരഞ്ഞെടുത്തു. ചിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ഈ കായികമാമാങ്കത്തിനെ നയിക്കാന്‍ ഏറ്റവും കഴിവുറ്റ നേതൃത്വനിരയിലുള്ളവരെയാണ് ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന വോളിബോള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. ഇതിനോടകം വലിയൊരു ജനപിന്തുണയാണ് ഈ സംഘാടകസമിതിക്ക് കിട്ടിയിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...