കായികംകുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ലോകകപ്പ് ഫൈനൽ; കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി,​ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർ‌ജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

സന്തോഷം ആയില്ലേ മക്കളെ. …..

വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാൽ കായിക പ്രേമികൾ ആയ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചു നാളെ (ജൂലായ് 20 തിങ്കൾ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...