അമേരിക്കൻ വാർത്ത

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

ഷിക്കാഗോ: അമേരിക്കൻ ക്നാനായ റീജിയണിലെ കുട്ടികൾക്കായി ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ.) ക്നാനായ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച “മാർത്തോമൻ” ക്നാനായ പാട്ട് മത്സരത്തിൽ ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം ഒന്നാം സ്ഥാനം നേടി. സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം, ടാമ്പാ രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയം, ഓർലാണ്ടോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജനപ്രീതി നേടിയ വീഡിയോയ്ക്കുള്ള അവാർഡുകൾ ഡാലസിലെ ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിനും സാക്രമെന്റോയിലെ സെന്റ് ജോൺ പോൾ II ക്നാനായ മിഷനും ലഭിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

ക്നാനായ സമുദായത്തിന്റെ പാരമ്പര്യഗാനമായ “മാർത്തോമൻ നന്മയാൽ ഒന്ന് തുടങ്ങുന്നു” എന്ന ഗാനം ആലപിച്ച് വീഡിയോ രൂപത്തിൽ സമർപ്പിക്കണമെന്നതായിരുന്നു മത്സരത്തിന്റെ നിർദേശം. ക്നാനായ വിവാഹാചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ ഗാനം തലമുറകളായി സമൂഹത്തിൽ ആലപിച്ചുവരുന്നതാണ്. വിവാഹചടങ്ങുകൾക്ക് പുറമെ വിവിധ മതപരവും സാംസ്കാരികവുമായ ക്നാനായ ആഘോഷങ്ങളിലും പ്രാർത്ഥനാഗാനമായി ഈ ഗാനം ഉപയോഗിച്ചുവരുന്നു.

  • Report സിജോയ് പറപ്പള്ളിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...