അമേരിക്കൻ വാർത്ത

പുത്തന്‍ ഉണര്‍വുമായി നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ

ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ്. നവകേരള മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നേറുന്നതായി പ്രസിഡന്റ് കുര്യൻ വർഗീസ് അറിയിച്ചു. വർഷാരംഭത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമായിട്ടാണ് നടക്കുകയുണ്ടായത്.

കഴിഞ്ഞ വർഷം (2025) ഏലിയാസ് പനങ്ങയിൽ ആരംഭിച്ച സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി, കൊട്ടാരക്കര ആശ്രയസങ്കേതം മുഖേന നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനുള്ള ആദ്യഘട്ട ധനസഹായം സെക്രട്ടറി രാജൻ ജോർജ്, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബിജോയ് സേവ്യർ, സജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്ന് കൈമാറിയിരുന്നു. ഈ വർഷത്തിൽ പ്രസിഡന്റ് കുര്യൻ വർഗീസിന്റെ നേതൃത്വത്തിൽ ബാക്കിയുള്ള തുകയും കൈമാറി വീടിന്റെ നിർമാണം പൂർത്തിയാക്കാൻ നിലവിലെ കമ്മിറ്റി അംഗീകാരം നൽകി.

കൂടാതെ 2026 മെയ് മാസത്തിൽ നാട്ടിൽ സമരം ചെയ്യുന്ന ജൂബിലി, അമല ഹോസ്പിറ്റലുകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്‌സുമാരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്, UNA യുമായി കൈകോർത്ത് 10 നഴ്സുമാർക്ക് 5000 രൂപ വീതം നൽകാൻ സാധിച്ചു. സാമൂഹ്യപ്രതിബദ്ധതയോടെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു.

നവകേരള മലയാളി അസോസിയേഷൻ സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ മെയ് 8-ന് പ്രശസ്ത ഗായകനായ ബിജു നാരായണൻ, ഡയാന ഹമീദ് എന്നിവർ അവതരിപ്പിച്ച സംഗീതവിരുന്നും ഡാൻസും കോമഡി ഷോയും ഒക്കെ മലയാളി പ്രേക്ഷകർ വലിയ രീതിയിൽ ആസ്വദിക്കുകയുണ്ടായി. ഈ പ്രോഗ്രാം വൻ വിജയമായി സംഘടിപ്പിക്കാൻ കമ്മിറ്റിക്ക് സാധിച്ചു.

കൂടാതെ ജൂൺ 21-ന് 811 Glen Pkwy, Hollywood-ൽ വെച്ച് ഫാദേഴ്സ് ഡേ (Father’s Day), ഫിഫ വേൾഡ് കപ്പ് വാച്ച് പാർട്ടി (FIFA World Cup Watch Party) എന്നിവ നടത്താൻ സാധിച്ചു. ആകർഷകമായ വിവിധ പരിപാടികളുമായി ഈ വരുന്ന ജൂലൈ 25 ശനിയാഴ്ച Tree Top Park-ൽ വെച്ച് പിക്നിക്കും നടത്താൻ തീരുമാനിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച Cooper City സ്കൂളിൽ ഓണാഘോഷം കേരളത്തനിമയോടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിലുപരി 6 ടീമുകൾ പങ്കെടുക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റും, അതോടൊപ്പം പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും ഒക്ടോബർ 10-ന് നടത്താൻ തീരുമാനിച്ചു. ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി പിന്നീട് തീരുമാനിച്ചറിയിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇതിനു പുറമെ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ശ്രീ ഷാന്റി വർഗീസ് Fomaa Sunshine Region-ന്റെ വൈസ് പ്രസിഡന്റ് (Vice President) സ്ഥാനത്തേക്ക് മത്സരിക്കുന്നതായും, അദ്ദേഹത്തെ കമ്മിറ്റി അംഗങ്ങളായ രാജൻ ജോർജ്, ബിജോയ് ജോസഫ്, കുര്യാക്കോസ് പൊടിമറ്റം, ഗോപൻ നായർ, എമേഴ്സൺ ചാലിശ്ശേരി, ഏലിയാസ് പനങ്ങയിൽ, പദ്മനാഭൻ കുന്നത്ത്, ബിബിൻ ജോർജ്, ദീപക് വാസുദേവൻ, പ്രൊഫ. തങ്കച്ചൻ കിഴക്കേപറമ്പിൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബിജോയ് സേവ്യർ, സജോ ജോസ് പെല്ലിശ്ശേരി, ഷാന്റി വർഗീസ് എന്നിവർ ചേർന്ന് എൻഡോഴ്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മുപ്പത്തിരണ്ട് വർഷം പിന്നിടുന്ന നവകേരള മലയാളി അസോസിയേഷൻ അതിന്റെ മികച്ച പ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുകയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും അസോസിയേഷനെ നെഞ്ചോട് ചേർത്തുപിടിച്ച അനേകം അംഗങ്ങൾ നമുക്ക് കൂടെയുണ്ട്. ഇനിവരും നാളുകളിലും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

  • Report കുര്യൻ വർഗീസ്
    നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...