ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

മെറ്റാ എഐ: കൗമാരക്കാരുടെ സുരക്ഷയ്ക്കായി പുതിയ മുന്നറിയിപ്പ് സംവിധാനവുമായി മെറ്റ

സാമൂഹിക മാധ്യമ ഉപയോഗം കൗമാരക്കാരെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന ആശങ്ക വ്യാപകമാണ്. എഐ (നിർമിതബുദ്ധി) കൂടി വന്നതോടെ ആശങ്ക ഇരട്ടിച്ചു. പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ ഉടമകളായ വമ്പൻ ടെക് കമ്പനികൾക്ക് വിവിധ രാജ്യങ്ങളിൽ കേസുകൾ നേരിടേണ്ടിവന്നതിന് പിന്നിൽ ഈ ഭയമാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ.

കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇൻസ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചാറ്റ്‌ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാർ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേൽപ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.

എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകൾ മാതാപിതാക്കൾ നിരീക്ഷിക്കുന്ന രീതിയിൽതന്നെ ഈ സംവിധാനം മാറ്റംവരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്‌ബോട്ടുകൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇൻസ്റ്റഗ്രാമിന്റെ പേരന്റൽ സൂപ്പർവിഷൻ ടൂളുകൾ ഉപയോഗിക്കുന്ന മാതാപിതാക്കൾക്ക് ആദ്യഘട്ടത്തിൽ ഇത് ലഭ്യമാകും. ഈ വർഷം അവസാനത്തോടെ ലോകമെമ്പാടും ഈ സംവിധാനം വിപുലീകരിക്കാൻ മെറ്റ പദ്ധതിയിടുന്നു.

അപകടകരമായ ചാറ്റുകൾ കണ്ടെത്തുന്നത് എഐ

കൗമാരക്കാർ സ്വയം പരിക്കേൽപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ വ്യക്തമായി സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ കണ്ടെത്താൻ പ്രത്യേക എഐ സംവിധാനം മെറ്റ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും എഐ മാത്രമായിരിക്കില്ല അന്തിമ തീരുമാനം എടുക്കുക. എഐ ഫ്‌ളാഗ് ചെയ്യുന്ന ഓരോ സംഭാഷണവും മാനുവലായി അവലോകനം ചെയ്തശേഷം മാത്രമായിരിക്കും മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുക.

കൗമാരക്കാരന്റെ ഉദ്ദേശ്യം പൂർണമായി വ്യക്തമല്ലെങ്കിലും അത് മാതാപിതാക്കളെ അറിയിച്ചേക്കാം എന്ന് കമ്പനി പറയുന്നു. ‘ഉദ്ദേശ്യം വ്യക്തമല്ലെങ്കിൽപോലും ഞങ്ങൾ മുൻകരുതൽ എടുക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും.’ – മെറ്റ പറഞ്ഞു. ഈ സമീപനം ചിലപ്പോൾ അപകടമില്ലാത്ത സന്ദർഭങ്ങളിൽ പോലും മുന്നറിയിപ്പുകൾ ലഭിക്കുന്നതിന് കാരണമായേക്കാം എന്നും കമ്പനി സമ്മതിക്കുന്നു.

ഇത്തരം മുന്നറിയിപ്പുകൾ മാതാപിതാക്കൾക്ക് ലഭിക്കുന്നത് എത്ര വേദനാജനകമായിരിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നുവെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. അതിനാൽ ഞങ്ങളുടെ എഐ ഫ്‌ളാഗ് ചെയ്യുന്ന എല്ലാ ചാറ്റുകളും മുന്നറിയിപ്പ് അയക്കുന്നതിന് മുമ്പ് മാനുവലായി അവലോകനം ചെയ്യും.’ – മെറ്റ കൂട്ടിച്ചേർത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....