അമേരിക്കൻ വാർത്ത

ടാമ്പായിൽ പ്രീ-മാരേജ് കോഴ്‌സ് സംഘടിപ്പിച്ചു

ടാമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്നാനായ റീജിയൻ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്‌സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു. 

ടാമ്പാ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ലുക്കോസ് & റിങ്കു ചാമക്കാലയിൽ, ജോജോ മേക്കാട്ടേൽ, ഡസ്റ്റിൻ & പ്രെറ്റി മുടീകുന്നേൽ, റെക്സി മൈജോ ആകാശാലയിൽ , സൂസാന തേക്കുംകാട്ടിൽ, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം ഡോ. ആൻ വെർഡേജ, ഡോ. കാർലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകൾ എടുത്തു. ഞായറാഴ്ച വിശുദ്ധ കുർബാനയോടാനുബന്ധിച്ചു നടന്ന സമാപന ചടങ്ങിൽ വച്ച് ഫാ. ജോസ് ആദോപ്പള്ളിൽ ഏവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 

യുവജന പ്രതിനിധിയായ ഹാനാ മഠത്തിലേട്ടു ഈ കോഴ്സ് തങ്ങൾക്കു വെഡിങ് എന്ന ചടങ്ങിന് അപ്പുറം വിവാഹം എന്ന കൂദാശയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും അതോടൊപ്പം വിവാഹജീവിതത്തിൽ ആവശ്യമായ പല അറിവുകളും നേടുവാനും ഇത് മൂലം സാധിച്ചു എന്ന് പങ്കു വച്ചു. ചടങ്ങിൽ ഫാമിലി കമ്മീഷൻ കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി ഇതിൽ പങ്കെടുത്തവർക്കും ഇതിനു നേതൃത്വം നൽകിയ എല്ലാവർക്കും അഭിനന്ദനം അറിയിച്ചു. 3 ദിവസത്തെ ഈ ക്യാമ്പിന് ഇടവകയിൽ നിന്നും ജീവ പ്രാലേൽ, എബിൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...