കേരള വാർത്തപ്രധാന വാർത്ത

ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എന്‍ പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും സുഹാസിനും പുതിയ കസേരകള്‍

തിരുവനന്തപുരം: സംസ്ഥനത്തെ സിവില്‍ സര്‍വീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി പുതിയ ഉത്തരവിറക്കി. വിവിധ വകുപ്പുകളിലെ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. കായിക-യുവജന കാര്യം, മൃഗശാലകള്‍, മ്യൂസിയം, പുരാവസ്തു, ആര്‍ക്കൈവ്‌സ് എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സ്‌പെഷ്യല്‍ സെക്രട്ടറിയായി എന്‍. പ്രശാന്തിനെ നിയമിച്ചതാണ് ഈ അഴിച്ചുപണിയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിനുപുറമെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജലവിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഈ വകുപ്പുകളുടെ അധിക ചുമതലകളില്‍ നിന്ന് മിന്‍ഹാജ് ആലത്തെ നീക്കിയെങ്കിലും, അദ്ദേഹത്തിന് പുതുതായി വ്യവസായ (കയര്‍) വകുപ്പിന്റെ അധിക ചുമതല സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പില്‍ പുതുതായി രൂപീകരിച്ച എക്‌സ്-കേഡര്‍ ഡയറക്ടര്‍ തസ്തികയിലേക്ക് ഇന്‍ബാശേഖര്‍ കെ.യെ നിയമിച്ചപ്പോള്‍, സഹകരണ സംഘം രജിസ്ട്രാറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്‌കില്‍സ് എക്സലന്‍സ് അക്കാഡമി (KASE) എംഡിയായും, സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണന്‍ എസിനെ പുതിയ വാട്ടര്‍ അതോറിറ്റി എംഡിയായും നിയമിച്ചു. പ്രേംകൃഷ്ണന് ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിലെ അന്തര്‍ സംസ്ഥാന ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂര്‍ണ്ണ ചുമതല പുനീത് കുമാറിനാണ് നല്‍കിയിരിക്കുന്നത്.

നഗരകാര്യ മേഖലയിലും പ്രധാന അഴിച്ചുപണികളാണ് നടന്നിട്ടുള്ളത്. സുഫിയാന്‍ അഹമ്മദാണ് പുതിയ നഗരകാര്യ ഡയറക്ടര്‍. ഈ പദവിയിലുണ്ടായിരുന്ന സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടര്‍, റെസിലിയന്റ് കേരള മിഷന്‍ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. ഡി. ധര്‍മ്മലശ്രീയെ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും അലക്‌സ് വര്‍ഗീസിനെ റെസിലിയന്റ് കേരള ജളീൃഞ അഡീഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോഗ്രാം മിഷന്‍ ഡയറക്ടറായും നിയമിച്ചു.

നിലവില്‍ വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിയായിരുന്ന സുഹാസ് എസ്. ഇനി മുതല്‍ ഭവന നിര്‍മ്മാണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെയും കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ സ്പെഷ്യല്‍ സെക്രട്ടറിയുടെയും ചുമതലകള്‍ വഹിക്കും. ഇതോടൊപ്പം മറ്റ് ചില പ്രധാന ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലകളും സര്‍ക്കാര്‍ വിഭജിച്ച് നല്‍കിയിട്ടുണ്ട്. ഡോ. ഷര്‍മിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെയും, ഹിമ കെ.ക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെയും, അപൂര്‍വ ത്രിപാഠിക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) പ്രോജക്റ്റ് ഡയറക്ടറുടെയും അധിക ചുമതലകള്‍ നല്‍കിക്കൊണ്ടാണ് സംസ്ഥാന ഭരണസംവിധാനത്തിലെ ഈ വന്‍ പുനഃസംഘടന പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....