അമേരിക്കൻ വാർത്ത

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

ഹൂസ്റ്റൺ  അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ 4-ന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ 05 ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ അധ്യക്ഷത വഹിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്റോ നൽകി ആദരിച്ചു. പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചന്‍) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് “America – 250 Years” എന്ന വിഷയത്തിൽ ദിയാ മറിയം ജോർജ് പ്രഭാഷണം നടത്തി. ഇടവകയുടെ സീനിയർ വൈദികനായ റവ. ഫാ. പൗലോസ് പീറ്റർ അച്ചനും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.

ഇടവക സെക്രട്ടറി ശ്രീ. മോൻസൺ പുന്നൂസ് സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി ശ്രീ. അനിൽ എബ്രഹാം നന്ദി രേഖപ്പെടുത്തി. അമേരിക്കയുടെ ദേശീയ ഗാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.

പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങൾക്കും മറ്റ് ഇടവകകളിൽ നിന്നെത്തിയ വിശ്വാസികൾക്കും സംഘാടകർ നന്ദി അറിയിച്ചു

  • Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...