ചരമം

റവ. ഡോ. ജേക്കബ് കുര്യൻ ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ നിര്യാതനായി.

ത്യാഗപൂർണമായ ജീവിതവും, ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വേൾഡ് ഔട്ട്റീച് മിനിസ്ട്രിസ്ന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി  ബൈബിൾ സ്കൂൾ,ഓർഫെനജ് ,സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.

ഭാര്യ:ലീലമ്മ കുര്യൻ. മക്കൾ  ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.

പൊതുദർശനം ജൂലൈ 17 – വെള്ളിഴിച്ച  വൈകിട്ട് 5:00 മുതൽ Elim Church,3200 S. Richey St.Houston, TX 77017.  അതേ സഭാ മന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷ ജൂലൈ 18 – ശനിഴിച്ച രാവിലെ 10:00 മുതൽ.  സംസ്കാരം 2:00 മണിക്ക് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വെച്ച് നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....