കേരള വാർത്തസിനിമ

മാജിക്കുമായി ഫഹദ് ഫാസിൽ,​ ഡോണ്ട് ട്രബിൾ ദ ട്രബിൾ ടീസർ

സൂരി എന്ന മാജിക്കുകാരൻ കഥാപാത്രമായി ഫഹദ് ഫാസിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്ന് ഷോവിങ് ബിസിനസിന്റെ ബാനറിൽ ആർക്കാ മീഡിയാ വർക്ക്സിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്നു.

ബാഹുബലി എന്ന ഇതിഹാസ ചിത്രം സമ്മാനിച്ച ബാനർ ആണ് ആർക്കാ മീഡിയാ വർക്ക്സ്, ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങൾ ടീസറിന്റെ പ്രധാന ആകർഷണമാണ്. ഫഹദ് ഫാസിലിന്റെ തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ശ്രദ്ധേയ ഘടകങ്ങളാണ്. കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു. സെപ്തംബർ 11ന് റിലീസ് ചെയ്യും. പി .ആർ. ഒ : പ്രതീഷ് ശേഖർ

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...