അമേരിക്കൻ വാർത്ത

ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ: 28, 56 കാർഡ് ടൂർണമെന്റുകൾക്കുള്ള രജിസ്ട്രേഷൻ ജൂലൈ 27 വരെ

ഹൂസ്റ്റൺ: ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026-നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ’28’, ’56’ കാർഡ് ടൂർണമെന്റുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സസിലെ ഹൂസ്റ്റണിലുള്ള വിൻധാം (Wyndham Houston) ഹോട്ടലിൽ വെച്ചാണ് ഈ വർഷത്തെ കൺവെൻഷൻ നടക്കുന്നത്. കൺവെൻഷന്റെ ഭാഗമായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് കാർഡ് ടൂർണമെന്റുകൾക്ക് തുടക്കമാകും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന  ടീമുകൾ ജൂലൈ 27-നകം നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. മത്സരങ്ങൾ കൃത്യമായ സമയക്രമത്തിൽ വിജയകരമായി നടത്തുന്നതിനും അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കുന്നതിനുംകൃത്യമായ വിവരങ്ങൾ  നൽകി താഴെ പറയുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/sNR1N75xw6qPMpyd9

മത്സരങ്ങളിലെ  വിജയികൾക്ക്  വൻ തുകകളുടെ ക്യാഷ് പ്രൈസുകളാണ്  ലഭിക്കുക :

56 ടൂർണമെന്റ്: ഒന്നാം സമ്മാനം $1,500, രണ്ടാം സമ്മാനം $750, മൂന്നാം സമ്മാനം $400.

28 ടൂർണമെന്റ്: ഒന്നാം സമ്മാനം $1,200,  രണ്ടാം സമ്മാനം $750, മൂന്നാം സമ്മാനം $400.

ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാരും ഫോമാ കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവരോ   സാധുവായ വൺ-ഡേ (Daily) പാസ് ഉള്ളവരോ ആയിരിക്കണം.

’28’ ടൂർണമെന്റിന്റെ ഔദ്യോഗിക നിയമങ്ങൾ ഓരോ ടീമിന്റെയും ക്യാപ്റ്റന്മാർക്ക് അയച്ചു നൽകുന്നതാണ്. ’56’ ടൂർണമെന്റിന്റെ നിയമങ്ങൾക്കായി 56international@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാം.

കൺവെൻഷൻ റൂം അലോട്ട്‌മെന്റുകൾ ഇതിനകം തന്നെ പൂർത്തിയായ സാഹചര്യത്തിൽ, മെമ്പർമാരുടെ അഭ്യർത്ഥന പ്രകാരം എണ്ണം  ഡെയ്‌ലി, വീക്കെൻഡ് പാസുകൾ പരിമിതമായ എണ്ണത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാഴം ഡേ പാസുകൾ: $100 (ഒരാൾക്ക്)
വെള്ളി ഡേ പാസുകൾ: $100 (ഒരാൾക്ക്

ശനിയാഴ്ച ഡേ പാസ്: $150 (ഒരാൾക്ക്)

സ്റ്റാൻഡേർഡ് വീക്കെൻഡ് പാസ്(ഫുൾ കൺവൻഷൻ പാസ്)- (3 ദിവസത്തേക്ക്): $300 (ഒരാൾക്ക്)

വി.ഐ.പി വീക്കെൻഡ് പാസ്-പ്രീമിയർ കൺവൻഷൻ പാസ് – (3 ദിവസത്തേക്ക്): $500 (ഒരാൾക്ക്)
(എല്ലാ പാസുകളിലും ആ ദിവസങ്ങളിലെ കൺവെൻഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഭക്ഷണവും ഉൾപ്പെടുന്നു)

പാസുകൾ പരിമിതമായതിനാൽ ഫസ്റ്റ്-കം, ഫസ്റ്റ്-സെർവ്ഡ് അടിസ്ഥാനത്തിൽ മാത്രമായിരിക്കും  നൽകുക. പാസുകൾക്കായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ അതത് റീജിയണൽ വൈസ് പ്രസിഡന്റുമാരെയോ (RVP) ബന്ധപ്പെടാവുന്നതാണ്.

28 രജിസ്ട്രേഷൻ വിവരങ്ങൾക്ക്: ബിഞ്ചു ജോൺ (646-584-6859), ആഷ്‌ലി ജോർജ് (847-693-1882), സുനിൽ ചാക്കോ (917-674-3880), പ്രകാശ് ജോസഫ് (678-900-9907).

56 രജിസ്ട്രേഷൻ: സാബു സ്കറിയ (267-980-7923), ജോൺസൺ മാത്യു (215-740-9486), തോമസ് ഒലിയാംകുന്നേൽ (713-679-9950), ജൂഡി ജോസ് (405-326-0190).

വിവിധ  അസോസിയേഷനുകളുടെ ഭാരവാഹികൾ ഈ വിവരങ്ങൾ  തങ്ങളുടെ അസോസിയേഷൻ അംഗങ്ങളിൽ എത്തിക്കണമെന്നും, കൺവൻഷ ന്റെയും ടൂർണമെന്റിന്റെയും  വിജയത്തിനായി എത്രയും വേഗം രെജിസ്റ്റർ ചെയ്യണമെന്നും  ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...