കൗതുകങ്ങൾശാസ്ത്രീയം

യഥാര്‍ത്ഥത്തില്‍ അണലികള്‍ ‘പ്രസവിക്കുകയല്ല’; മുട്ടയിടുകയാണ് പക്ഷേ കാണാനാവില്ല, കുഞ്ഞുങ്ങള്‍ക്കുമുണ്ട് പ്രത്യേകത

മൂര്‍ഖന്‍ പാമ്പുകളെപ്പോലെ മുട്ടയിടുകയല്ല മറിച്ച് പ്രസവിക്കുകയാണ് അണലികളിലെ പ്രത്യുത്പാദന പ്രക്രിയ എന്നാണ് പറയാറുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. അണലിയുടെ കുട്ടികള്‍ ജീവനോടെ പുറത്തേക്ക് വരുന്നതാണ് രീതിയെങ്കിലും ഇത് മറ്റ് സസ്തനികളിലെപ്പോലെയല്ല. ഒരു ഉരഗമായ അണലിയുടെ കുട്ടികള്‍ പുറത്തേക്ക് വരുന്നതും മുട്ടയില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഈ മുട്ടകള്‍ പുറത്ത് കാണാന്‍ കഴിയില്ല. മറിച്ച് ഇവ അമ്മ പാമ്പുകളുടെ ശരീരനിനുള്ളില്‍ തന്നെയാണ് ഉണ്ടാവുക.


മുട്ട വിരിഞ്ഞ ശേഷം കുട്ടികള്‍ പുറത്തേക്ക് വരുന്നു എന്നതാണ് അണലികളില്‍ സംഭവിക്കുന്നത്. പ്രകൃതിയുടെ ഒരു വിസ്മയമാണ് അണലികളില്‍ സംഭവിക്കുന്നത്. ശാസ്ത്രീയമായ പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുള്ളത് അണലികള്‍ മുട്ടയിടുന്ന പാമ്പുകള്‍ ആണെന്ന് തന്നെയാണ്. മുട്ടകള്‍ അവ പുറത്തേക്ക് വിടാറില്ല. പെണ്‍ അണലിയുടെ ശരീരത്തിനുള്ളില്‍ തന്നെയാണ് മുട്ടകള്‍ രൂപപ്പെടുന്നത്. എന്നാല്‍ സാധാരണ പാമ്പുകളുടെ മുട്ടയുടേത് പോലെയുള്ള കട്ടിയുള്ള തോട് അല്ല അണലിയുടെ മുട്ടയുടേത്. വളരെ നേര്‍ത്ത ഒരു പാടമാത്രമാണ് ഇവയ്ക്കുള്ളത്.


പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വരുന്നു. പുറത്ത് വരുന്ന നിമിഷം തന്നെ അവ ചുറ്റുമുള്ള നേര്‍ത്ത പാട പൊട്ടിച്ച് പൂര്‍ണമായും സ്വതന്ത്രമാവുകയും ചെയ്യും. വയറ്റില്‍ വച്ച് തന്നെ മുട്ടകള്‍ വിരിയുന്നു. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകം ലഭിക്കുന്നത് മുട്ടയ്ക്കുള്ളിലെ മഞ്ഞക്കരുവില്‍ നിന്നാണ്. വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടികളെ വിരിയിച്ച് പുറന്തള്ളുന്ന ഈ പ്രക്രിയക്ക് ശാസ്ത്രത്തില്‍ ഓവോവിവിപാരിറ്റി (ovoviviparity) എന്നാണ് പറയപ്പെടുന്നത്.


ഓരോ ‘പ്രസവത്തിലും’ 20 കുട്ടികള്‍ വരെയുണ്ടാകും. ജനിച്ച് വീഴുന്ന നിമിഷം മുതല്‍ ഇവയ്ക്ക് സ്വയം പ്രതിരോധിക്കാനും വിഷം ഉത്പാദിപ്പിക്കാനുമുള്ള ശേഷിയും കൈവന്നിട്ടുണ്ടാകും. അണലിക്ക് സമാനമായ രീതിയില്‍ പ്രത്യുത്പാദനം നടത്തുന്നവയാണ് പച്ചില പാമ്പുകളും ചിലയിനം അനാക്കോണ്ടകളും എന്നും പറയപ്പെടുന്നുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...