ചരമംസിനിമ

നടൻ രാജശേഖരൻ അന്തരിച്ചു; പൊലീസ് വേഷങ്ങളിൽ ശ്രദ്ധേയൻ,​ ജോഷി സിനിമകളുടെ സ്ഥിരസാന്നിദ്ധ്യം

കോട്ടയം: മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവുമധികം പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ‘എസ്.ഐ രാജശേഖരൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വില്ലൻ കഥാപാത്രങ്ങളായും പൊലീസ് ഉദ്യോഗസ്ഥനായും വെള്ളിത്തിരയിൽ തിളങ്ങി. സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലാണ് ഏറ്റവുമധികം അഭിനയിച്ചത്. എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു.

‘രാജാവിന്റെ മകൻ’ സിനിമയിലെ ആഭ്യന്തരമന്ത്രിയുടെ സഹായിയായ സാബു, ‘നായർ സാബി’ലെ ഉലഹന്നാൻ, ‘സന്ദർഭ’ത്തിലെ ഇൻസ്‌പെക്ടർ, ‘സേതുരാമയ്യർ സിബിഐ’യിലെ ജയിലർ രാജു എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ചിലതാണ്. നമ്പർ 20 മദ്രാസ് മെയിൽ, വഴിയോരക്കാഴ്ചകൾ, മുദ്ര, താപ്പാന, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

2015ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ നായകനായ ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യാണ് അവസാന ചിത്രം. സിനിമകൾക്ക് പുറമെ ടിവി സീരിയലുകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. രാജശേഖരന്റെ വിയോഗത്തിൽ സിനിമാ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചിങ്ങവനത്തെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...