ചരമം

ബ്രിജിൽ ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ അന്തരിച്ചു, പൊതുദര്‍ശനം ജൂലൈ 13ന്

ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന  ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3-ന് നിര്യാതനായി,.മരണകാരണം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.

സംസ്കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.

സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....