അമേരിക്കൻ വാർത്ത

ഫോമാ ഇന്റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ; ഡോ. റെയ്‌ന റോക്ക് നേതൃത്വം നൽകും

ഹൂസ്റ്റൺ: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്‌ന റോക്ക് ചെയർപേഴ്സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.

ഹെൽത്ത് ഫെയറിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കും. ജീവൻ രക്ഷിക്കാൻ സഹായകമായ ഈ പ്രവർത്തനങ്ങളിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യവിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം, പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഹെൽത്ത് ടോക്കുകളിൽ കാൻസർ പ്രതിരോധം, സ്ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും.

ആരോഗ്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഫോമാ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. കൺവെൻഷനിൽ പങ്കെടുക്കുന്ന പ്രതിനിധികളും ഹ്യൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹവും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഹ്യൂസ്റ്റണിൽ നടക്കുന്ന ഈ കൺവെൻഷൻ ഫോമയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാൻ എല്ലാ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് നടക്കുന്നത് .

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, കൺവെൻഷൻ ജനറൽ കൺവീനർ, ഷാജി എഡ്‌വേർഡ്, നാഷനൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്.

ആരോഗ്യപരിപാലനവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഫോമാ 2026 ഇന്റർനാഷണൽ കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

  • Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...