അമേരിക്കൻ വാർത്ത

സ്വാതന്ത്യത്തിൻ്റെ കാൽ സഹസ്രാബ്ദ ജൂബിലി ആഘോഷം മാഗ് കേരള ഹൗസിൽ കൊണ്ടാടി

ഹ്യൂസ്റ്റൺ: പതിറ്റാണ്ടുകളായി കുടിയേറ്റ ജനങ്ങളുടെ കർമ്മ ഭൂമിയും പുതിയ തലമുറകളുടെ ജൻമ ഭൂമിയുമായ അമേരിക്കൻ ഐക്യ നാടിന്റെ രൂപീകരണത്തിന്റെ രണ്ടര നൂറ്റാണ്ടിൻ്റെ വാർഷികവും, ഇരുനൂറ്റിയൻപതാം സ്വാതന്ത്യ ദിനാഘോഷമായ ജൂലൈ നാലും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] കേരള ഹൗസിൽ കൊണ്ടാടി.

മാഗ് ആസ്ഥാന മന്ദിര അങ്കണത്തിൽ ചേർന്ന യു.എസ്.എ ഇൻഡിപ്പെൻഡൻസ് ആഘോഷങ്ങൾക്ക് അമേരിക്കൻ ദേശീയ പതാക ഉയർത്തി കൊണ്ട് മുഖ്യ അതിഥികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവും ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡജ് സുരേന്ദ്രൻ കെ പട്ടേലും ഒന്നിച്ച് ചേർന്ന് പതാക ഉയർത്തി കൊണ്ട് തുടക്കമിട്ടു.


മാഗ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറി വിനോദ് ചെറിയാൻ എന്നിവർ ചേർന്ന് കൊണ്ട് ഇഡ്യൻ ദേശീയ പതാകയും ഉയർത്തി.

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും കുടിയേറ്റക്കാർക്ക് അമേരിക്ക നൽകുന്ന അവസരങ്ങളെയും ചീഫ് ഗസ്റ്റുകൾ പ്രസംഗത്തിൽ അനുസ്‌മരിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യവിൻ്റെ അധ്യക്ഷതയിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്, മെമ്പർ ക്ലാരമ്മ മാത്യു, മാഗ് മുൻ പ്രസിഡൻറുമാരായ ജയിംസ് ജോസഫ്,ഏബ്രഹാം ഈപ്പൻ, തോമ ഒലിയൻകുന്നേൽ,തോമസ് ചെറുകര,പൊന്നു പിള്ള, ജിമ്മി കുന്നശേരി,മാത്യൂസ് മുണ്ടക്കൽ,സീനിയർ പ്രതിനിധി ജോർജ് തോമസ്,സാജൻ ജോൺ,ഷാജി എഡ്വെർഡ്, മോൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ട്രഷറർ സുനിൽ തങ്കപ്പൻ കൃതജ്ഞതയും പറഞ്ഞു.

  • Report ജിൻസ് മാത്യു റിവർസ്റ്റോൺ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...