അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ സെന്റ് തോമസ് ഡേ ആചരണം : ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ മുഖ്യാതിഥി

ന്യൂ യോർക്ക് : ന്യൂ യോർക്കിലെ ആദ്യകാല ക്രൈസ്തവ കൂട്ടയ്മയായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്ക അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് ദുക്റാന തിരുനാൾ ആചരിക്കുന്നു. ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സീറോ മലബാർ ഗോരക്പൂർ ബിഷപ്പ് ഡോ. മാർ മാത്യു നെല്ലിക്കുന്നേലിന്റെ മുഖ്യ കർമികത്വത്തിൽ ന്യൂ യോർക്ക്, ന്യൂ ഹൈഡ് പാർക്കിലുള്ള ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ വച്ചു ദിവ്യ ബലിയർപ്പണം നടക്കും . ലോങ്ങ്‌ ഐലൻഡ് സെന്റ് മേരീസ് സീറോ മലബാർ വികാരി ഫാ. ജോൺസ്റ്റി തച്ചാറ, പാറ്റേഴ്സൻ, സെന്റ് ജോർജ് സീറോ മലബാർ വികാരി ഫാ. സിമ്മി തോമസ്, ഫാ. ജോസ് മാപ്പിളമട്ടേൽ സി എം ഐ ( ഡയറക്ടർ, ജ്യോതി ദർശന കൗൺസലിങ് സെന്റർ പുല്ലുവഴി, പെരുമ്പാവൂർ ), ഫാ. ഷാജു ദേവസ്സി ( Associate Pastor, St. Francis De Chantal Church, Wantagh NY) എന്നിവർ സഹ കാർമ്മികരായി ദിവ്യ ബലിയിൽ പങ്കുചേരും. ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാ ശ്ലീഹയുടെയും ഭാരതത്തിന്റെ ആദ്യ വിശുദ്ധനായ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെയും തിരു നാളുകൾ സംയുക്തമായിട്ടാണ് ആഘോഷിക്കുന്നത്. തുടർന്ന് ആഘോഷമായ ജപമാല പ്രദിക്ഷണം നടക്കും. ഇന്ത്യാ കാത്തലിക് അസോസിയേഷനോടൊപ്പം സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയും തിരു നാളുകൾക്കു നേതൃത്വം വഹിക്കും .

സോഷ്യൽ ഹാളിൽ 6.30 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ് മാത്യു ഇഞ്ചക്കൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. മാർ . മാത്യു നെല്ലിക്കുന്നേൽ സെന്റ് തോമസ് ഡേ വചന സന്ദേശം നൽകും. തുടർന്ന് , അലക്സ്‌ മണലിന്റെ നേതൃത്വത്തിൽ ഗാന സന്ധ്യയും ഉണ്ടായിരിക്കും.

വിശുദ്ധ കുർബാന യിലേക്കും സ്നേഹ വിരുന്നിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ , സെക്രട്ടറി ജെയിംസ് ഇളമ്പുരയിടംയത്തിൽ ട്രഷറർ ജോർജ് തോമസ് , ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ആന്റോ വർക്കി എന്നിവർ അറിയിക്കുന്നു. ഡിന്നറോടെ പരിപാടികൾ സമാപിക്കും. ഏവർക്കും സ്വാഗതം.

  • Report -ജോസഫ് തോമസ്, കോർഡിനേറ്റർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...