കേരള വാർത്തകൗതുകങ്ങൾസിനിമ

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് , ഒപ്പം കല്യാണി, സംവിധാനം പ്രിയദർശൻ

അഭിനയലോകത്ത് നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. കല്യാൺ ജൂവലേഴ്‌സിൻറെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ മടങ്ങിവരവ്. പ്രിയദർശനാണ് സംവിധായകൻ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ലിസിയുടെയും പ്രിയദർശന്റേയും മകൾ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് പരസ്യചിത്രത്തിലെ മറ്റഭിനേതാക്കൾ. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശൻറെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സർഗാത്മകമായ ഈ അപൂർവ്വ ഒത്തുചേരൽ സിനിമാപ്രേമികളുടെ മനസിൽ വലിയ സന്തോഷം നിറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...