അമേരിക്കൻ വാർത്ത

പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41- മത് കോൺഫറൻസ് 2028 ൽ ഒക്കലഹോമയിൽ

ഒക്കലഹോമ : വടക്കേ അമേരിക്കയിലെ മലയാളീ പെന്തെക്കോസ്ത് കൂട്ടാഴ്മകളുടെ മഹാ സംഗമ വേദിയായ പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41 മത് കോൺഫറൻസ് 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒക്കലഹോമയിൽ വച്ച് നടക്കും. “Rooted in Faith – United in Spirit (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി)” എന്നതാണ് കോൺഫറൻസ് തീം.

ഇതിനായുള്ള കമ്മിറ്റിയിലേക്ക് പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ),  ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ),  ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോക്ടർ ഗ്രേസ് ഗീവറുഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമൂവേൽ (നാഷണൽ പ്രയർ കോർഡിനേറ്റർ),  ഫിന്നി രാജു (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

ഇപ്പോൾ ഷിക്കാഗോയിൽ നടന്ന് കൊണ്ടിരിക്കുന്ന 40 മത് ദേശീയ കോൺഫ്രൻസിൻ്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഒക്കലഹോമയിൽ നടക്കാനിരിക്കുന്ന വിപുലമായ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...