അമേരിക്കൻ വാർത്ത

ചരിത്രമുഹൂർത്തം: ഫാ. മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിൽ വൈദികനായി അഭിഷിക്തനായി

ന്യൂയോർക്ക്: കോട്ടയം അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായി നോർത്ത് അമേരിക്കൻ മണ്ണിൽ വെച്ച് നടത്തപ്പെട്ട തിരുപ്പട്ട ശുശ്രൂഷകൾക്കും നവപൂജാ അർപ്പണത്തിനും ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയം പ്രാർത്ഥനാപൂർവ്വം സാക്ഷ്യം വഹിച്ചു. ജൂൺ 27 ശനിയാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ശുശ്രൂഷകളിലൂടെ ഡീക്കൻ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിൽ കോട്ടയം അതിരൂപതയിലെ വൈദികനായി അഭിഷിക്തനായി. കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷയിലേക്ക് ഒരു പുതിയ വൈദികൻ കൂടി കടന്നുവന്ന ഈ ആത്മീയ നാഴികക്കല്ലിനെ ന്യൂയോർക്കിലെ വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥനാപൂർവ്വം വരവേറ്റു. രാവിലെ 9:30-ഓടെ ദേവാലയ കവാടത്തിൽ വെച്ച് അഭിവന്ദ്യ മെത്രാന്മാർക്കും ഡീക്കൻ മോസസിനും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾക്കും ആചാരപൂർവ്വമായ സ്വീകരണം നൽകി. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു. ഡീക്കൻ മോസസ് തന്റെ മാതാപിതാക്കളായ സ്റ്റീഫൻ – ലൗലി പുതുപ്പള്ളിമ്മ്യാലിൽ ദമ്പതിമാരുടെ ഒപ്പമാണ് ശുശ്രൂഷകൾക്കായി ബലിപീഠത്തിലേക്ക് ആനയിക്കപ്പെട്ടത്.

ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഔദ്യോഗികമായി സ്വാഗതം ചെയ്തതോടെ ശുശ്രൂഷകൾക്ക് തുടക്കമായി. തുടർന്ന് ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ഇടവകാംഗമായ ബ്രദർ ജോഷ് ചിറയിൽ വൈദിക വസ്ത്രം സ്വീകരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൈവയ്പ്പ് പ്രാർത്ഥനയും തിരുപ്പട്ട ശുശ്രൂഷകളും ഭക്തിപൂർവ്വം നടന്നു. ചിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് തദവസരത്തിൽ ദൈവവചന സന്ദേശം നൽകി. ബ്രൂക്ലിൻ രൂപത സഹായ മെത്രാൻ മാർ. ജെയിംസ് മാസ്സ ഉൾപ്പെടെയുള്ള പ്രമുഖ സഭാമേലധ്യക്ഷന്മാരും മറ്റു വൈദികരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ശുശ്രൂഷകൾക്ക് ശേഷം പൗരോഹിത്യ കൂട്ടായ്മയിലേക്ക് (Priestly koinonia) നവവൈദികനെ ഔദ്യോഗികമായി വരവേറ്റു. തുടർന്ന് നവവൈദികൻ ഫാ. മോസസ് പുതുപ്പള്ളിമ്മ്യാലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രഥമ ദിവ്യബലി അർപ്പണം നടന്നു.
  

തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, ബ്രൂക്ലിൻ രൂപത സഹായ മെത്രാൻ മാർ. ജെയിംസ് മാസ്സ, ക്നാനായ റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ചൻ, എസ്.വി.എം. സുപ്പീരിയർ ജനറൽ സിസ്റ്റർ ഇമ്മാക്കുലേറ്റ്, ഇടവക പ്രതിനിധി ട്രസ്റ്റി നോയൽ കുഴിപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തനിക്ക് ലഭിച്ച വലിയ ദൈവവിളിക്കും ഈ ശുശ്രൂഷകൾ ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത ഏവർക്കും ഫാ. മോസസ് പുതുപ്പള്ളിമ്മ്യാലിൽ നന്ദി പ്രകാശിപ്പിച്ചു. അനുമോദന സമ്മേളനത്തിൽ നവവൈദികൻ മധുരം പങ്കുവച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നവവൈദികന്റെ പിതാവ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിൽ നന്ദി അർപ്പിച്ചു. തുടർന്ന് നവഅഭിഷിക്തനായ വൈദികന്റെ വിശുദ്ധീകരിക്കപ്പെട്ട കരങ്ങളിൽ ചുംബിച്ചു വിശ്വാസികൾ അനുഗ്രഹം വാങ്ങിയതിനെ തുടർന്ന് സ്നേഹവിരുന്നോടെ ചരിത്രപരമായ ഈ ആത്മീയ ശുശ്രൂഷകൾ സമാപിച്ചു. വികാരി ഫാ. പത്രോസ് ചമ്പക്കരയുടെയും ട്രസ്റ്റിമാരായ എബ്രഹാം തേർവാലക്കട്ടേൽ, ജെയിംസ് നികർത്തിൽ, ജെയിംസ് പുള്ളോർകുന്നേൽ, നോയൽ കുഴിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു.

  • Report അനൂപ് മുകളേൽ (പി.ആർ.ഓ.)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...