അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രവിശ്യയുടെ ഏകദിന കുടുംബ പിക്‌നിക് ആവേശോജ്വലമായി

ഫിലാഡൽഫിയ/ഗിൽബെർട്സ്‌വില്ല :വേൾഡ് മലയാളി കൗൺസിലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഗ്രീൻ ലൈൻ പാർക്കിലേക്കുള്ള ഏകദിന വിനോദയാത്ര ആവേശകരമായ അനുഭവമായി മാറി. വിവിധ പ്രായക്കാരായ അംഗങ്ങൾ ഒരുമിച്ചുകൂടിയ ഈ യാത്ര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാക്കുന്ന മനോഹരമായ അവസരമായി. 

ഈ മാസം ഇരുപത്തിയേഴാം തീയതി, ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഫിലാഡെല്ഫിയായിൽനിന്നും പുറപ്പെട്ട അംഗങ്ങൾ പ്രൊവിൻസിന്റെ ചെയർപേഴ്സൺ ശ്രീമതി അജിപണിക്കറുടെ ഗിൽബെർട്സ്‌വില്ലയിലുള്ള ഭവനത്തിൽ ഒന്പതുമണിയോടുകൂടി ഒത്തുചേരുകയും അവിടെ ഒരുക്കിയിരുന്ന രുചികരമായ പ്രഭാതഭക്ഷണം ആസ്വദിച്ചു ഗ്രീൻ ലൈൻ പാർക്കിലേക്ക് പുറപ്പെട്ടു. 

പ്രകൃതിസൗന്ദര്യം നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദപരിപാടികൾ, കായികമത്സരങ്ങൾ, ടീം ഗെയിമുകൾ എന്നിവ സംഘടിപ്പിച്ചു. എല്ലാവരും ആവേശത്തോടെ പങ്കെടുത്ത മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ ഉണർവ് പകർന്നു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി ആദരിച്ചത് ചടങ്ങിന്റെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.

പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു കൂട്ടായ്മയിൽ ഒരുക്കിയ ബാർബിക്യു വിരുന്ന്. അംഗങ്ങൾ ചേർന്ന് വിവിധതരം ബാർബിക്യു വിഭവങ്ങൾ തയ്യാറാക്കി പരസ്പരം പങ്കുവെച്ച് ആസ്വദിച്ചു. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും രുചി നിറഞ്ഞ ഈ വിരുന്ന് എല്ലാവരുടെയും മനസിൽ മധുരമായ ഓർമ്മകൾ സമ്മാനിച്ചു.  ബാർബിക്യൂ വിഭവങ്ങളുടെ ഒരുക്കത്തിനും വിതരണത്തിനും പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായിയും ശ്രീമാൻ  ജെയിംസ് പീറ്ററും നൽകിയ നേതൃത്വം ഭക്ഷണവിരുന്നിനെ കൂടുതൽ ആസ്വാദ്യകരമാക്കി. ഓരോ അംഗത്തിന്റെയും നിസ്വാർത്ഥ സേവനവും സഹകരണവുമാണ് ഈ പിക്‌നിക്കിന്റെ വിജയത്തിന് ശക്തമായ അടിത്തറയായത്.
പരിപാടിയുടെ ആസൂത്രണവും ഏകോപനവും വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൺ ശ്രീമതി അജി പണിക്കരും ഭർത്താവും അതീവ ആത്മാർഥതയോടെയും സമർപ്പണബോധത്തോടെയും നിർവഹിച്ചു. അവരുടെ കൃത്യമായ ആസൂത്രണവും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ സഹകരണവും പരിപാടിയെ വൻ വിജയമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഈ  പിക്‌നിക് പരിപാടിക്ക് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് നോർത്ത് അമേരിക്കയുടെ ബഹുമാനപ്പെട്ട ജസ്റ്റിസ് പ്രൊമോട്ടർ സിസ്റ്റർ ഫിലോ മോറിസിന്റെ സാന്നിധ്യം മാറ്റുകൂട്ടി. പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് അംഗങ്ങളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ച അവർ, സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുകയും എല്ലാവരെയും പ്രചോദിപ്പിക്കുന്ന സന്ദേശം നൽകുകയും ചെയ്തു. അവരുടെ സാന്നിധ്യവും ആത്മാർത്ഥമായ പിന്തുണയും പരിപാടിയുടെ വിജയത്തിന് കൂടുതൽ മാറ്റുകൂട്ടി. വേൾഡ് മലയാളി കൗൺസിൽ കുടുംബം പരിപാടിയിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ഈ മനോഹരമായ ദിനം ആഘോഷിച്ചതിന് ബഹുമാനപെട്ട സിസ്റ്ററിനു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. 

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തതോടെ സമാപന സമ്മേളനം കൂടുതൽ ആഘോഷപൂർണമായി. തുടർന്ന് ശ്രീ. തോമസ്കുട്ടി വർഗീസ് നന്ദിപ്രസംഗം നടത്തി, പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകരോടും സന്നദ്ധ പ്രവർത്തകരോടും അംഗങ്ങളോടും വിശിഷ്ടാതിഥികളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് പരിപാടി വൈകിട്ട് അഞ്ചുമണിയോടുകൂടി സമാപിച്ചു.  

  • Report ലൂക്കോസ് മാത്യു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...