അമേരിക്കൻ വാർത്തകേരള വാർത്ത

റവ. ഡോ. കെ. തോമസ് മാർത്തോമ്മാ സഭയുടെ വൈദിക ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രപ്രധാനമായ നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹിയെ തിരഞ്ഞെടുത്തു. സഭയുടെ പുതിയ വൈദിക ട്രസ്റ്റിയായി കരവാളൂർ.സ്വദേശിയായ  റവ. ഡോ. കെ. തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ പുറത്തുവന്ന ഈ തീരുമാനം വിശ്വാസിസമൂഹം വലിയ ആദരവോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്.

കരവാളൂർ സ്വദേശിയായ റവ. ഡോ. കെ. തോമസ് സഭയുടെ ഉന്നത തലപ്പത്തേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത് സഭയ്ക്കും ജനതയ്ക്കും ഒന്നുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

മാർത്തോമ്മാ സഭയുടെ ആത്മീയവും ഭരണപരവുമായ വളർച്ചയിൽ ഇനിമുതൽ നിർണായക പങ്കുവഹിക്കാൻ നിയോഗിതനായ റവ. ഡോ. കെ. തോമസിന് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും വൻ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ സജീവമാണ്.

“ലൈറ്റഡ് ടു ലൈറ്റൻ”  എന്ന സഭയുടെ ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പുതിയ സേവനകാലം സഭയ്ക്കും സമൂഹത്തിനും വലിയ അനുഗ്രഹമായി മാറട്ടെ എന്ന് സഭാ നേതൃത്വവും വിശ്വാസികളും ആശംസിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...