അമേരിക്കൻ വാർത്ത

ഫൊക്കാന കൺവൻഷൻ-2026: ‘ചിരിയരങ്ങിന്’ നേതൃത്വം നൽകി രാജു മൈലപ്രാ

പെൻസിൽവാനിയ; ഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ കൺവൻഷനുകളിൽ വർഷങ്ങളായി നിറഞ്ഞ സദസ്സുകളെ ആകർഷിച്ചുവരുന്ന പരിപാടിയാണ് ചിരിയരങ്ങ്. അതിഥികളോടൊപ്പം സദസ്യരെക്കൂടി പങ്കെടുപ്പിച്ച് നർമ്മവും ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളിലെ രസകരമായ അവതരണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയുടെ മുഖ്യ സംഘാടകനും കോ-ഓർഡിനേറ്ററുമായി തുടക്കം മുതൽ രാജു മൈലപ്ര പ്രവർത്തിച്ചുപോരുന്നു. മലയാള സാഹിത്യരംഗത്തും അമേരിക്കൻ മലയാളി സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ രാജു മൈലപ്ര ഫൊക്കാനയുടെ മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയായും ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

‘ചിരി മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു’. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയാണ് ചിരിയരങ്ങിന്റെ ലക്ഷ്യം.
ഈ പരിപാടിയുടെ കോ-ഓർഡിനേറ്ററായി ശ്രീ. രാജു മൈലപ്രയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു – എന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ. സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും സംയുക്തമായി പ്രസ്താവിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...