സിനിമ

ജോജു ജോർജും സംവിധായകൻ ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ജൂലൈ 16-ന്

ജോജു ജോർജും സംവിധായകൻ ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ജൂലൈ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിൽ അർജുൻ അശോകൻ, വാണി വിശ്വനാഥ്, മുരളി ഗോപി എന്നിവരടക്കം വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെടുത്തിരിക്കുന്ന ഈ സിനിമയിൽ കുടുംബബന്ധങ്ങളും പ്രതികാരവും അതിജീവനവും കോർത്തിണക്കിയ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.

എ.കെ. സാജന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് സാം സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യമുള്ള മാസ് ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമിച്ചിരിക്കുന്നത്.

സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. ഓവർസീസ് വിതരണം പി.എച്ച്.എഫ്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേഴ്‌സ്: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, റോക്കറ്റ് സയൻസ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...