അമേരിക്കൻ വാർത്തകുട്ടി വാർത്ത

പബ്ലിക് സ്കൂളുകളിൽ ബൈബിൾ വായന നിർബന്ധമാക്കിയ യു.എസിലെ ആദ്യ സംസ്ഥാനമായി ടെക്സസ്

ഓസ്റ്റിൻ (ടെക്സസ്): പബ്ലിക് സ്കൂളുകളിൽ ബൈബിൾ ഭാഗങ്ങൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന യു.എസിലെ ആദ്യ സംസ്ഥാനമായി ടെക്സസ് മാറി. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം വരുന്ന പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ അംഗീകരിച്ച പുതിയ പാഠ്യപദ്ധതിയിലാണ് ബൈബിൾ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

 റീപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള വിദ്യാഭ്യാസ ബോർഡ് 9-5 എന്ന വോട്ടിനാണ് പുതിയ വായനാ പട്ടികയ്ക്ക് അനുമതി നൽകിയത്. ‘ഷാർലറ്റ്സ് വെബ്’ , ചാർലസ് ഡിക്കൻസിന്റെ കൃതികൾ തുടങ്ങിയ പ്രശസ്തമായ സാഹിത്യസൃഷ്ടികൾക്കൊപ്പം പുതിയ നിയമത്തിലെയും  ജോബിന്റെ പുസ്തകത്തിലെയും  ബൈബിൾ ഭാഗങ്ങളും കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കണം.  പ്രാഥമിക ക്ലാസുകളിലെ കുട്ടികൾക്കായി ഡേവിഡും ഗോലിയാത്തും, നോഹയുടെ പേടകം തുടങ്ങിയ ചിത്രകഥകളും മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം അടക്കമുള്ള ഭാഗങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

2030-31 അധ്യയന വർഷം മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും.  അമേരിക്കൻ സംസ്കാരത്തെയും ചരിത്രത്തെയും മനസ്സിലാക്കാൻ ബൈബിൾ വായന അത്യാവശ്യമാണെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, പൊതുവിദ്യാഭ്യാസത്തെ ഒരു പ്രത്യേക മതത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...