അമേരിക്കൻ വാർത്ത

സമുദായ ശാക്തീകരണത്തിന്  എസ്.എം.സി.സി.  നേതൃത്വം നൽകണം  : മാർ ജോയ് ആലപ്പാട്ട്

ഫിലാഡൽഫിയ: അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ശാക്തീകരണത്തിന് സിറോ മലബാർ കത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി) നേതൃത്വം നൽകണമെന്ന് രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌  ആഹ്വാനം ചെയ്തു. എസ്.എം.സി.സിയുടെ  പുതിയ ദേശീയ സമിതിയുടെ  പ്രവർത്തന ഉദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ആലപ്പാട്ട്.  എസ്.എം.സി.സിയുടെ പ്രവർത്തങ്ങൾ രൂപതാ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും മാർ ജോയ് ആലപ്പാട്ട്‌ അഭ്യർഥിച്ചു.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ ഉപയോഗം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യൻറെ തൊഴിൽ ,ധാർമ്മികത, അന്തസ് എന്നിവയിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി വിശ്വാസികളെ പ്രബുദ്ധരാക്കണമെന്നും, അതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ചാക്രിയ ലേഖനമായ “മാഗ്നിഫിക്ക ഹ്യുമാനിറ്റീസ്” വിശ്വാസികൾക്കിടയിൽ പഠനവിഷയമാക്കണമെന്നും മാർ ആലപ്പാട്ട്‌ ഉദ്‌ബോധിപ്പിച്ചു. പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുടുത്തു.   

 ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  സ്.എം.സി.സി പ്രസിഡന്റ് ജോർജ് വി ജോർജ് അധ്യക്ഷത വഹിച്ചു. ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി  റവ. ഫാ.ജോർജ് ദാനവേലിൽ, സ്‌ഥാപക നേതാക്കളും മുൻ പ്രസിഡന്റുമ്മാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ,   എസ്.എം.സി.സി.  ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി,  ജോയിന്റ് സെക്രെട്ടറി ജോജോ കോട്ടൂർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, ഷൈജു കളത്തിൽ, റ്റീനോ തോമസ് റീജണൽ കോർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

തദവസരത്തിൽ നവീകരിച്ച എസ്.എം.സി.സി വെബ്സൈറ്റിൻറെ ഉദ്‌ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ നിർവ്വഹിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...