അമേരിക്കൻ വാർത്തകായികം

ചിക്കാഗോ മലയാളി അസോസിയേഷൻ നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തിൽ, ആദ്യമായി നടത്തപ്പെട്ട ആം റെസ്ലിങ് മത്സരങ്ങൾ കാണുവാൻ വിവിധ സ്റ്റേറ്റുകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തിയത് .

2026 ജൂൺ മാസം 21-ആം തീയതി ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ട മത്സരങ്ങൾ പ്രശസ്ത സിനിമ നടനും മലയാളത്തിലെ ആക്ഷൻ ഹീറോയുമായ ശ്രീ ബാബു ആന്റണി ഉദ്ഘാടനം ചെയ്തു .അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയും പരിപാടിക്ക് കൂടുതൽ പ്രൗഢി പകർന്നു.

ലൈറ്റ് വെയിറ്റ് ,മിഡിൽ വെയിറ്റ് ,സൂപ്പർ വെയിറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 ൽ പരം ടീമുകൾ പങ്കെടുത്തു .ആവേശകരമായ മത്സരങ്ങൾക്ക് ഒടുവിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ അനൂപ് ജോസഫ് ഒന്നാം സ്ഥാനവും ജെറിൻ ജോസഫ് രണ്ടാം സ്ഥാനവും നേടി. മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഡോൺ സഖറിയ ജേതാവായപ്പോൾ ഡിബിൻ ജോസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ വെയിറ്റ് വിഭാഗത്തിൽ പ്രദീപ് ഡേവിസ് ഒന്നാം സ്ഥാനവും മെബിൻ അബ്രഹാം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികളും പുരസ്കാരങ്ങളും സമ്മാനിച്ചു.

ആം റെസ്ലിങ് മത്സരങ്ങളുടെ കോഓർഡിനേറ്റർ ആയി അഭിലാഷ് നെല്ലാമറ്റം ,റഫറിമാരായി ആഷ്ലി ജോൺ ,ജെസ്സ്മോൻ പുറമഠം ,റഫറി സപ്പോർട്ട് പ്രിൻസ് ഈപ്പൻ ,രെജിസ്ട്രേഷൻ -സൂസൻ ചാക്കോ ,ബീന ജോർജ് ,വെയിറ്റ് മാനേജ്മെന്റ്റ് -മനോജ് അച്ചേട്ട് ,ഗെയിം കണ്ടക്ടർസ് -സഞ്ചു മാത്യു ,മാത്യൂസ് എബ്രഹാം ,ടൈം മാനേജ്മെന്റ്- ജിനോയ് മാത്യു ,ഫസ്റ്റ് എയ്ഡ് -ഷൈനി ഹരിദാസ് ,സായി പുല്ലാപ്പള്ളിൽ ,ട്രോഫി- വര്ഗീസ് തോമസ്,ഫെസിലിറ്റി സപ്പോർട്ട്- ഫിലിപ്പ് പുത്തൻപുരയിൽ ,വര്ഗീസ് തോമസ് എന്നിവർ പ്രവർത്തിച്ചു .

പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്ന ശ്രീ. തോമസ് നെല്ലാമറ്റത്തിനും സഹ സ്പോൺസറായിരുന്ന ശ്രീ. അങ്കിത് സോണിക്കും ചിക്കാഗോ മലയാളി അസോസിയേഷൻ ഭരണസമിതി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. അവരുടെ ഉദാരമായ പിന്തുണയും സാമൂഹിക പ്രതിബദ്ധതയും പരിപാടിയുടെ വിജയത്തിന് ശക്തമായ അടിത്തറയായി മാറിയതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ കൂട്ടായ്മയും കായികമനോഭാവവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് അവർ നൽകിയ പ്രോത്സാഹനം മാതൃകാപരമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി.

അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ എന്നിവർ സ്പോൺസർമാർക്കും മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും സന്നദ്ധപ്രവർത്തകർക്കും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

ആവേശവും സൗഹൃദവും കായികമനോഭാവവും ഒരുപോലെ നിറഞ്ഞുനിന്ന ഈ മത്സരം ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനശേഷിയുടെയും ഉജ്ജ്വലമായ ഉദാഹരണമായി മാറി. മത്സരവിജയങ്ങളുടെ തിളക്കത്തിനപ്പുറം, പരസ്പര സഹകരണത്തിന്റെയും സൗഹൃദബന്ധങ്ങളുടെയും പുതിയ അധ്യായങ്ങൾ കുറിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്. പങ്കെടുത്തവരുടെയും കാണികളുടെയും മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച ഈ കായികമാമാങ്കം ഭാവിയിലും കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

സി. ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നേഴ്‌സ്

ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ...

അമേരിക്കൻ വാർത്തകായികം

ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ പ്രഥമ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 27ന് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഏകദിന ബാസ്കറ്റ്ബോൾ ടൂർണമെന്റ്   ജൂൺ 27...

അമേരിക്കൻ വാർത്ത

ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ മിഷൻ മീറ്റ് 2026 ശനിയാഴ്ച ഗാർലൻഡിൽ

ഡാലസ്: ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ മീറ്റ് 2026 എന്ന പേരിൽ മിഷനറിമാരെയും വിവിധ...

അമേരിക്കൻ വാർത്ത

പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച

ചിക്കാഗോ:   ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ  വനിതകളുടെ ശാരീരിക മാനസിക,...