അമേരിക്കൻ വാർത്ത

സി. ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നേഴ്‌സ്

ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി.എസ്.ജെ. സേവന മികവിന്റെ പരമോന്നത അംഗീകാരമായ  എന്‍ക്യാപ്പ് 2026 ( നേഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം ) ലെവല്‍ 6 നേടു ആദ്യ നഴ്‌സ് ആകാന്‍  സാധിച്ചു.

ഇന്ത്യന്‍ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂര്‍ണമായ സേവനത്തിനും നേഴ്‌സിംങ്ങ് മികവിനും സമര്‍പ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. 2007 ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതു മുതല്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു. നേഴ്‌സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ ജസ്റ്റിന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നേഴ്‌സിംഗ് ബിരുദവും  പീഡീയാട്രിക്ക് നേഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ മെറ്റേര്‍ണല്‍ ന്യൂബോ നേഴ്‌സിംങ്ങ് സര്‍ട്ടിഫിക്കേഷനും, ലാക്‌ടേഷന്‍ കണ്‍സള്‍ട്ടന്റ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്

എന്‍ ക്യാപ്പ് കമ്മറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകെട്ട എന്ന് പ്രത്യാശിക്കുന്നു. നിരന്തര പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏതു ലക്ഷ്യവും കൈവരിക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ‘എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’ എന്ന സന്ദേശമാണ് സിസ്റ്റര്‍ സഹപ്രവര്‍ത്തകര്‍ക്കും യുവ നഴ്‌സുമാര്‍ക്കും നല്‍കുന്നത്.

സഹപ്രവര്‍ത്തകരായ നഴ്‌സുമാരെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളിലേക്കും തൊഴില്‍ മികവിലേക്കും പ്രചോദിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങള്‍ ദൈവക്യപക്കും സഭക്കും സഹപ്രവര്‍ത്തകര്‍ക്കുമാണ് അവര്‍ സമര്‍പ്പിക്കുന്നത്. സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയര്‍ 4: 13 ‘ എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും’ ദൈവം നല്‍കിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമര്‍പ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റര്‍ ജസ്റ്റിന ഒരു മാത്യകയായി നിലകൊള്ളുന്നു.

  • Report ലാലി ജോസഫ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...